( സ്വാഫ്ഫാത്ത് ) 37 : 28
قَالُوا إِنَّكُمْ كُنْتُمْ تَأْتُونَنَا عَنِ الْيَمِينِ
അവര്‍ ചോദിക്കും: നിങ്ങള്‍ വലതുഭാഗത്തിലൂടെ ഞങ്ങളുടെ അടുത്ത് വന്നു കൊണ്ടിരുന്നവരായിരുന്നല്ലോ?
ഐഹികലോകത്ത് ബലഹീനരായി പരിഗണിക്കപ്പെട്ടിരുന്ന അനുയായികളാണ് കേമന്മാരായി നടിച്ചിരുന്ന നേതാക്കളോട് ഇപ്രകാരം ചോദിക്കുന്നത്. സന്മാര്‍ഗത്തിലേക്ക്- വലതുകൈയില്‍ ഗ്രന്ഥം ലഭിക്കുന്ന മാര്‍ഗത്തിലേക്ക്-നയിക്കുന്നവരാണെന്ന മട്ടില്‍ അധി കാരപൂര്‍വ്വമായിരുന്നല്ലോ നിങ്ങള്‍ ഞങ്ങളെ സമീപിച്ചിരുന്നത് എന്നാണ് അവര്‍ നാളെ കപടവിശ്വാസികളായ നേതാക്കളോട് ചോദിക്കുന്നത്.