( സ്വാഫ്ഫാത്ത് ) 37 : 53

أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَدِينُونَ

നാം മരിച്ച് മണ്ണും എല്ലുമായിത്തീര്‍ന്നാലും, നിശ്ചയം നാം ജീവിതം നല്‍കപ്പെ ടുന്നവരാവുമെന്നോ?

'ജീവിതം നല്‍കപ്പെടുന്നവരാവുമെന്നോ' എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് 'ഐഹിക ജീവിതത്തിന് പരലോകത്ത് പ്രതിഫലം നല്‍കപ്പെടുമെന്നോ' എന്നാണ്. പര ലോകം കൊണ്ട് വിശ്വാസമില്ലാത്ത ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന കാഫിറുകളുടെ മ രണ സമയത്ത് അവരോട് 'നിങ്ങള്‍ നാലാം ഘട്ടത്തിലെ ജീവിതത്തിന് പ്രതിഫലം ന ല്‍കപ്പെടുന്നവരാവുകയില്ല എന്ന വാദമുള്ളവരാണെങ്കില്‍ ആത്മാവിനെ നിങ്ങള്‍ തിരിച്ചുകൊണ്ടുവരിക, നിങ്ങള്‍ സത്യസന്ധന്മാര്‍ തന്നെയാണെങ്കില്‍' എന്ന് ചോദിക്കുമെ ന്ന് 56: 86-87 ല്‍ പറഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ എല്ലാവരും 15: 44 ല്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് നി ജപ്പെടുത്തി വെക്കപ്പെട്ടവരാണ്. ആത്മാവിനെ പരിഗണിക്കാത്ത അവരാണ് ജീവിതമെന്നാല്‍ ഐഹികലോക ജീവിതം മാത്രമാണ്, മരിച്ച് എല്ലും മണ്ണുമായിക്കഴിഞ്ഞാല്‍ പുനര്‍ജീവിപ്പിക്കപ്പെടാനൊന്നും പോകുന്നില്ല എന്ന ധാരണയില്‍ ഇവിടെ ജീവിക്കു ന്നത്. 7: 26, 37; 23: 82, 99-100; 37: 15 വിശദീകരണം നോക്കുക.