( സ്വാഫ്ഫാത്ത് ) 37 : 82
ثُمَّ أَغْرَقْنَا الْآخَرِينَ
പിന്നെ മറ്റുള്ളവരെ നാം മുക്കിക്കൊന്നു.
മനുഷ്യരില്‍ നിന്ന് വിശ്വാസികളെ മാത്രമാണ് കപ്പലില്‍ കയറ്റി വെള്ളപ്പൊക്കത്തി ല്‍ നിന്ന് രക്ഷപ്പെടുത്തിയത്. മറ്റുള്ളവരെ എന്ന് പറഞ്ഞതില്‍ ബാക്കി എല്ലാ മനുഷ്യരും ജീവജാലങ്ങളില്‍ നിന്നുള്ള കപ്പലില്‍ കയറ്റിയ ഓരോ വിഭാഗത്തില്‍ നിന്നുള്ള രണ്ടു ജോടികളല്ലാത്ത മുഴുവന്‍ ജീവികളും ഉള്‍പ്പെടുന്നതാണ്. 23: 27; 30: 47; 36: 41; 40: 51-52 വിശദീകരണം നോക്കുക.