( സ്വാഫ്ഫാത്ത് ) 37 : 96
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
അല്ലാഹുവാണ് നിങ്ങളെയും നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെയും സൃഷ്ടിച്ചിട്ടുള്ളത്.
പ്രപഞ്ചത്തില്‍ നടക്കുന്നതെല്ലാം ത്രികാലജ്ഞാനിയായ നാഥന്‍ ആദ്യമേ തീരുമാനിച്ച് അവന്‍റെ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ദൈവസ്മരണ ഉണ്ടാകുമ്പോള്‍ നന്മ മാത്രമേ സംഭവിക്കുകയുള്ളൂ. തിന്മ പിശാചില്‍ നിന്നു ള്ളതാണ്. ദൈവസ്മരണയില്‍ നിന്ന് തടഞ്ഞുകൊണ്ടാണ് തിന്മ പ്രവര്‍ത്തിക്കുന്നതിന് വേണ്ടി പിശാച് പ്രേരിപ്പിക്കുക. അദ്ദിക്റില്‍ നിന്നാണ് അല്ലാഹുവിനെക്കുറിച്ചും പി ശാചിനെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും ഗ്രന്ഥത്തെക്കുറിച്ചും അവരവരെക്കുറിച്ചു മെല്ലാം മനസ്സിലാക്കേണ്ടത് എന്ന് 2: 146 ല്‍ പറഞ്ഞിട്ടുണ്ട്. 4: 78-79 വിശദീകരണം നോ ക്കുക.