( സ്വാദ് ) 38 : 38

وَآخَرِينَ مُقَرَّنِينَ فِي الْأَصْفَادِ

-ചങ്ങലകളില്‍ ബന്ധിതരാക്കപ്പെട്ട മറ്റുചിലരെയും.

ഇഷ്ടപ്പെട്ട ദിക്കിലേക്ക് കപ്പലുകള്‍ ഓടിക്കുന്നതിന് സഹായകരമായ വിധത്തില്‍ കാറ്റുകളെ വിധേയമാക്കിക്കൊടുത്തതുപോലെ സുലൈമാന്‍ നബിയുടെ ഇഷ്ടപ്രകാരം കടലിനടിയില്‍ നിന്ന് മുത്തുകളും ചിപ്പികളും വാരിക്കൊണ്ടുവരുന്ന ജിന്നു പിശാചുക്കളെ യും വലിയ രമ്യഹര്‍മ്യങ്ങളും കൊട്ടാരങ്ങളും പണിയുന്ന ജിന്നു പിശാചുക്കളെയും അ ദ്ദേഹത്തിന് വിധേയമാക്കിക്കൊടുത്തിട്ടുണ്ടായിരുന്നു. സുലൈമാന്‍ നബിയുടെ സന്നിധി യില്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ജിന്നുകളിലും മനുഷ്യരിലും പെട്ട വേറെയും പിശാചുക്കളുണ്ടായിരുന്നു. അവരില്‍ ചിലര്‍ അനുസരണമില്ലാത്തവരായിരുന്ന തിനാല്‍ ചങ്ങലകളില്‍ ബന്ധിതരും പ്രത്യേക ദൗത്യങ്ങള്‍ക്കുവേണ്ടി മാത്രം നിയോ ഗിക്കപ്പെടുന്നവരുമായിരുന്നു. 21: 81-82; 34: 14 വിശദീകരണം നോക്കുക.