( സുമര്‍ ) 39 : 18

الَّذِينَ يَسْتَمِعُونَ الْقَوْلَ فَيَتَّبِعُونَ أَحْسَنَهُ ۚ أُولَٰئِكَ الَّذِينَ هَدَاهُمُ اللَّهُ ۖ وَأُولَٰئِكَ هُمْ أُولُو الْأَلْبَابِ

വാക്കുകള്‍ ശ്രദ്ധിച്ചുകേള്‍ക്കുന്നവരും അങ്ങനെ അതിനെ ഏറ്റവും നല്ലനിലക്ക് പിന്‍പറ്റുന്നവരുമായവര്‍! അക്കൂട്ടരാകുന്നു അല്ലാഹുവിനാല്‍ മാര്‍ഗദര്‍ശനം ചെ യ്യപ്പെട്ടവര്‍, അക്കൂട്ടര്‍ തന്നെയാകുന്നു ബുദ്ധിമാന്മാരും.

ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ വിശദീകരിച്ച് കൊടുക്കുമ്പോ ള്‍ ഗ്രന്ഥത്തെ ഏറ്റവും നല്ല നിലക്ക് പിന്‍പറ്റുന്നവരാണ് ബുദ്ധിമാന്മാരും സന്മാര്‍ഗത്തി ലുള്ളവരും. അവര്‍ തന്നെയാണ് സന്തോഷിക്കാന്‍ അര്‍ഹതയുള്ള അവന്‍റെ അടിമകളും. സൂക്തത്തില്‍ 'അഹ്സന മിന്‍ഹു' (അതില്‍ നിന്നുള്ള ഏറ്റവും നല്ലത്) എന്ന് പറയാതെ 'അഹ്സനഹു' (അതിനെ ഏറ്റവും നല്ലനിലക്ക്) എന്നാണ് പറഞ്ഞിട്ടുള്ളത് എന്നതിനാ ല്‍ ഗ്രന്ഥത്തെ ഏറ്റവും നല്ലനിലക്ക് പിന്‍പറ്റണം എന്നാണ് കല്‍പ്പിക്കുന്നത്. അല്ലാതെ ഗ്ര ന്ഥത്തില്‍ നിന്ന് നല്ലതുനോക്കി പിന്‍പറ്റുക എന്നല്ല. ഗ്രന്ഥത്തില്‍ നിന്ന് ചിലത് എടു ക്കുകയും ചിലത് നിഷേധിക്കുകയും ചെയ്യുന്നവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തി ല്‍ അതികഠിനമായ ശിക്ഷയുമാണ് 2: 85; 5: 33 സൂക്തങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടു ള്ളത്. 2: 2-5; 3: 190-191; 25: 27-30; 39: 55, 58-59 വിശദീകരണം നോക്കുക.