( സുമര്‍ ) 39 : 25

كَذَّبَ الَّذِينَ مِنْ قَبْلِهِمْ فَأَتَاهُمُ الْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ

ഇവര്‍ക്ക് മുമ്പുള്ളവര്‍ ആരോ അവരും സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്, അപ്പോ ള്‍ അവര്‍ തിരിച്ചറിയാത്ത ഭാഗത്തുകൂടി അവര്‍ക്ക് ശിക്ഷ വന്നെത്തി.

എക്കാലത്തും പ്രവാചകന്‍റെ ജനതയില്‍ പെട്ട ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതുപേരും അദ്ദിക്റിനെ തള്ളിപ്പറയുന്നവരും ഐഹിക സുഖാഡംബരങ്ങ ളില്‍ മുഴുകി ജീവിതലക്ഷ്യം മറന്ന് ജീവിക്കുന്നവരുമാണ്. അപ്പോള്‍ അവര്‍ക്ക് ശിക്ഷ പെ ട്ടെന്നാണ് വന്നെത്തുക. 

അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമേ സ്വര്‍ഗത്തിലേക്ക് തിരിച്ച് പോവുകയുള്ളൂ. അന്ത്യ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ പ്രപഞ്ചനാഥനെക്കൊണ്ടും വിധിദിവസത്തെക്കൊണ്ടും വിശ്വസിച്ചുകൊണ്ട് സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയാണെങ്കില്‍ അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഖിക്കാനോ ഇടവരികയില്ല എന്ന് 2: 62 ല്‍ വിവരിച്ചിട്ടുണ്ട്. 6: 26; 37: 69; 39: 55-59 വിശദീകരണം നോക്കുക.