اللَّهُ يَتَوَفَّى الْأَنْفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا ۖ فَيُمْسِكُ الَّتِي قَضَىٰ عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَىٰ إِلَىٰ أَجَلٍ مُسَمًّى ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ
അല്ലാഹു ആത്മാവുകളെ അവയുടെ മരണവേളയില്‍ പൂര്‍ണമായി തിരിച്ചെടു ക്കുന്നു-മരണപ്പെടാത്തവയെ അവയുടെ ഉറക്കിലും, അപ്പോള്‍ ഏതൊക്കെ ആത്മാവുകള്‍ക്ക് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടി ച്ചുവെക്കുന്നു, മറ്റുള്ളവയെ നിര്‍ണയിച്ച ഒരു അവധിവരെ തിരിച്ച് അയച്ചുകൊ ണ്ടിരിക്കുകയും ചെയ്യുന്നു, നിശ്ചയം അതില്‍ ആലോചിച്ച് പ്രതിഫലിപ്പിക്കുന്ന ജനതക്ക് ദൃഷ്ടാന്തങ്ങള്‍ തന്നെയുണ്ട്.
ഉറക്കത്തില്‍ 'ആത്മാവ്' മാത്രം പോകുന്നു, 'ജീവന്‍' പോകുന്നില്ല. എന്നാല്‍ മരണ ത്തില്‍ ജീവനും ആത്മാവും കൂടിയ 'റൂഹ്' പോകുന്നു. അതാണ് 'മരണവേളയില്‍ ആത്മാ വുകളെ പൂര്‍ണമായി തിരിച്ചെടുക്കുന്നു' എന്ന് പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. മ രണം വിധിക്കാത്തവര്‍ക്ക് ഉറക്കത്തില്‍ പിടിച്ചെടുത്ത ആത്മാവിനെ നിര്‍ണ്ണയിച്ച ഒരു അ വധിവരെ (മരണം വരെ) തിരിച്ച് അയച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ബുദ്ധിശക്തി ന ല്‍കപ്പെട്ട മനുഷ്യന് ഉറക്കത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ആലോചിക്കുന്നതിനും റൂ ഹും ആത്മാവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുന്നതിനും അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അല്ലാഹുവിനെ ഏകനായി അംഗീകരിക്കുന്നതിനും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തു ന്നതിനും സാധിക്കേണ്ടതാണ് എന്നാണ് 'നിശ്ചയം അതില്‍ ആലോചിച്ച് പ്രതിഫലിപ്പി ക്കുന്ന ജനതക്ക് ദൃഷ്ടാന്തങ്ങള്‍ തന്നെയുണ്ട്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. ഗ്രന്ഥത്തി ന്‍റെ ആത്മാവായ ആശയവും ജീവനായ അര്‍ത്ഥവും അദ്ദിക്റില്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് അതിന് റൂഹ് എന്ന് പേര് വന്നിട്ടുള്ളത്. എന്നാല്‍ ആത്മാവിനെ പരിഗണിക്കാതെ ജീവനായ അര്‍ത്ഥം മാത്രം പരിഗണിച്ചുകൊണ്ട് ജീവിക്കുന്നവരായതിനാലാണ് 63: 4; 80: 17 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം കപടവിശ്വാസികള്‍ വധിക്കപ്പെട്ടവരായത്. അ വര്‍ ആത്മാവില്ലാത്തതിനാല്‍ മരിച്ച അവസ്ഥയിലാണെന്നും അദ്ദിക്ര്‍ കൊണ്ട് അവരെ ഉ ണര്‍ത്തിയിട്ട് കാര്യമില്ല എന്നും 27: 80-81; 30: 52-53 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ മനുഷ്യന് റൂഹ് നല്‍കുന്നതൊടൊപ്പം തന്നെ ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്റും പഠിപ്പിച്ചിട്ടുണ്ട്. പിന്നീട് 313 പ്രവാചകന്മാരിലൂടെയും സത്യവും തെളിവുമായ അദ്ദിക്ര്‍ അവത രിപ്പിച്ചിട്ടുള്ളത് ജീവിതലക്ഷ്യം ഉണര്‍ത്തുന്നതിന് വേണ്ടിയാണ് എന്ന് 4: 163-164; 16: 43-44; 21: 24; 41: 43 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 6: 60; 13: 3; 17: 85; 36: 10-11, 69-70 വിശദീ കരണം നോക്കുക.