يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ الْأُنْثَيَيْنِ ۚ فَإِنْ كُنَّ نِسَاءً فَوْقَ اثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۖ وَإِنْ كَانَتْ وَاحِدَةً فَلَهَا النِّصْفُ ۚ وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِنْهُمَا السُّدُسُ مِمَّا تَرَكَ إِنْ كَانَ لَهُ وَلَدٌ ۚ فَإِنْ لَمْ يَكُنْ لَهُ وَلَدٌ وَوَرِثَهُ أَبَوَاهُ فَلِأُمِّهِ الثُّلُثُ ۚ فَإِنْ كَانَ لَهُ إِخْوَةٌ فَلِأُمِّهِ السُّدُسُ ۚ مِنْ بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ ۗ آبَاؤُكُمْ وَأَبْنَاؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا ۚ فَرِيضَةً مِنَ اللَّهِ ۗ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു: പുരുഷന്‍റെ വിഹിതം രണ്ട് സ്ത്രീവിഹിതത്തിന് തുല്യമാകുന്നു, ഇനി അവകാശികളായി രണ്ടോ അതിലധികമോ പെണ്‍മക്കളാണെങ്കില്‍ അപ്പോള്‍ നീ വിട്ടേച്ചുപോയ ധനത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം അവര്‍ക്കുള്ളതാകുന്നു, ഇനി അവള്‍ ഒരുവള്‍ മാത്രമാണെങ്കില്‍ പകുതി അവള്‍ക്കുള്ളതാണ്, പരേതന് സന്താനമുള്ള അവസ്ഥയില്‍ അവന്‍റെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അവന്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ ആറിലൊന്ന് ലഭിക്കുന്നതാകുന്നു, ഇനി അവന് സന്താനമില്ലാതിരിക്കുകയും മാതാപിതാക്കള്‍ മാത്രം അവകാശികളാവുകയും ചെയ്യുമ്പോള്‍, അപ്പോള്‍ അവന്‍റെ മാതാവിന് മൂന്നിലൊന്ന് നല്‍കിക്കൊണ്ട് അവന്‍റെ പിതാവ് അവനെ അനന്തരമെടുക്കുന്നതാണ്, ഇനി അവന് സഹോദര സഹോദരികളുണ്ടെങ്കില്‍ അപ്പോള്‍ മാതാവിന് ആറിലൊന്ന് ലഭിക്കുന്നതാണ്, ഈ വിഹിതങ്ങളെല്ലാം നല്‍കേണ്ടത് പരേതന്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തുകള്‍ പൂര്‍ത്തിയാക്കിയ ശേഷവും, അല്ലെങ്കില്‍ അവന്‍റെ പേരിലുള്ള കടങ്ങള്‍ വീട്ടിയ ശേഷവുമാകുന്നു, നിങ്ങളുടെ മാതാപിതാക്കളാണോ മക്കളാണോ ഉപകാരത്തില്‍ ഏറ്റവും നിങ്ങളോട് അടുത്തവരെന്ന് നിങ്ങള്‍ക്ക് അറിവില്ല, അതുകൊണ്ട് ഈ വിഹിതം അല്ലാഹുവില്‍ നിന്നുള്ളതാകുന്നു, നിശ്ചയം, അല്ലാഹു സര്‍വ്വജ്ഞനായ യുക്തിജ്ഞാനി തന്നെയായിരിക്കുന്നു.
ഇസ്ലാമില്‍ സ്ത്രീകളും മക്കളും അടങ്ങുന്ന കുടുംബത്തിന്‍റെ ചെലവുകള്‍ വഹി ക്കേണ്ടത് ഭര്‍ത്താവാണെങ്കിലും പിതാവാണെങ്കിലും പുരുഷന്‍റെ കടമയാണ്. അതുകൊണ്ടാണ് അനന്തരാവകാശത്തില്‍ സ്ത്രീകളുടെ ഇരട്ടിവിഹിതം പുരുഷന് നല്‍കിയിട്ടു ള്ളത്. മക്കളില്ലാത്ത മകനാണ് മരിച്ചുപോയതെങ്കില്‍ പിതാവിന് വേറെ മക്കളുമുണ്ടെങ്കി ല്‍ മാതാവിന് ആറിലൊന്നായി ചുരുങ്ങിയത് മക്കളുടെ ബാധ്യത പിതാവിനായതിനാലാണ്. മക്കള്‍ക്ക് പിതാവ് മരിച്ചതിനുശേഷമല്ലാതെ അനന്തരാവകാശം ലഭിക്കുകയില്ല. പി താവുണ്ടായിരിക്കെ മകന്‍ മരിച്ചാല്‍ മകന്‍റെ മക്കള്‍ക്ക് പിതാവിന്‍റെ അനന്തരാവകാശം ല ഭിക്കുകയില്ല. എന്നാല്‍ സ്വത്തിന്‍റെ മൂന്നിലൊരുഭാഗം വരെ മകന്‍റെ മക്കളുടെ സാമ്പത്തിക അവസ്ഥയും മറ്റും പരിഗണിച്ചുകൊണ്ട് പിതാമഹന് വസ്വിയ്യത്ത് ചെയ്യാവുന്നതാണ്. നരകം അല്ലെങ്കില്‍ സ്വര്‍ഗം ഓരോരുത്തരും നാലാം ഘട്ടമായ ഇവിടെവെച്ച് സമ്പാദിക്കുന്നതാണ്. അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ മാനിച്ചുകൊണ്ട് അല്ലാഹുവിനുവേണ്ടി മാത്രം ജീവിക്കുന്ന അവന്‍റെ പ്രതിനിധികളായ വിശ്വാസികള്‍ക്ക് മാത്രമേ ഈ വിധിവി ലക്കുകളെല്ലാം നീതിപൂര്‍വ്വമായി തോന്നുകയുള്ളൂ. അതുകൊണ്ടാണ് 'നിങ്ങള്‍ക്ക് നി ങ്ങളുടെ മാതാപിതാക്കളാണോ മക്കളാണോ ഉപകാരത്തില്‍ നിങ്ങളോട് ഏറ്റവും അടുത്തതെന്ന് നിങ്ങള്‍ക്ക് അറിയുകയില്ല' എന്നും 'അല്ലാഹു എല്ലാം അറിയുന്ന സര്‍വ്വജ്ഞനായ യുക്തിജ്ഞാനി തന്നെയായിരിക്കുന്നു എന്നും പറഞ്ഞത്.
ഈ സൂക്തത്തില്‍ വസ്വിയ്യത്താണ് കടത്തിനുമുമ്പ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ജീ വിതകാലത്തുതന്നെ കഴിയുന്നത്ര വേഗത്തില്‍ കടം വീട്ടാന്‍ ശ്രമിക്കണമെന്നും അനന്തരാവകാശം വിഹിതം വെക്കുമ്പോള്‍ കടം ബാക്കിയുണ്ടെങ്കില്‍ അതാണ് ആദ്യം വീട്ടേ ണ്ടതെന്നും പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 2: 180-182 സൂക്തമനുസരിച്ച് വസ്വിയ്യത്തില്‍ മാറ്റം വരുത്താവുന്നതാണെങ്കില്‍ കടത്തിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ച ശഹീദിന്‍റെ കടം പോലും വീടുകയില്ലെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനി ലൂടെ പഠിപ്പിച്ചിട്ടുണ്ട്. കടം സൃഷ്ടികള്‍ പരസ്പരമുള്ള ബാധ്യതയും അമാനത്തുമാണ്. അതില്‍ നീതിമാനായ സ്രഷ്ടാവിന് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. മറിച്ച് നമസ്കാരം, നോമ്പ് തുടങ്ങിയവ വിശ്വാസികളുടെമേല്‍ സ്രഷ്ടാവിനോടുള്ള ബാധ്യതയാണ്. അതു കൊണ്ട് അവയില്‍ വീഴ്ച വന്നത് സ്രഷ്ടാവിനോട് ഏറ്റുപറഞ്ഞാല്‍ അവന്‍ പൊറുത്തുകൊ ടുത്തേക്കും. അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല എന്ന് 2: 186 ല്‍ വിശദീകരിച്ചിട്ടുണ്ട്. മാത്രമല്ല, അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ക്ക് അവര്‍ ഇവിടെ ലക്ഷ്യബോധമില്ലാതെ ജീവിച്ചതിന് പിഴയായി നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 9: 67-68; 25: 34, 65-66; 48: 6; 98: 6; 107: 4-5 എന്നീ സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. 2: 255, 269, 283 വിശദീകരണം നോക്കുക.