( അന്നിസാഅ് ) 4 : 14

وَمَنْ يَعْصِ اللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُهِينٌ

ആരാണോ അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും ധിക്കരിക്കുകയും അവന്‍റെ പരിധികള്‍ മറികടക്കുകയും ചെയ്തത്, അവനെ നരകത്തില്‍ പ്രവേശിപ്പിക്കുന്നതുമാണ്, അതില്‍ അവന്‍ ശാശ്വതനുമായിരിക്കും, അവന് ഹീനമായ ശിക്ഷയുമാണുള്ളത്.

2: 146 ല്‍ വിവരിച്ച പ്രകാരം ഇന്ന് അല്ലാഹുവും പ്രവാചകനും നാഥന്‍റെ വിധിവിലക്കുകളുമെല്ലാം അടങ്ങിയിട്ടുള്ളത് 41: 41-43 ല്‍ പറഞ്ഞ അജയ്യഗ്രന്ഥമായ അദ്ദിക്റിലാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അ തിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവര്‍ക്കാണ് ഇഹത്തിലും പരത്തിലും ഹീനവും നിന്ദ്യവുമായ ശിക്ഷയുള്ളത്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് പിശാചിന്‍റെ വീടായ നരകക്കുണ്ഠാരത്തിലെ ഏഴ് കവാടങ്ങളിലേക്ക് നിജപ്പെടുത്തിവെക്കപ്പെട്ടവര്‍ എന്ന് 3: 7-10; 15: 43-44 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 1: 7; 2: 39; 3: 31-32, 182 വിശദീകരണം നോക്കുക.