( അന്നിസാഅ് ) 4 : 144

يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْكَافِرِينَ أَوْلِيَاءَ مِنْ دُونِ الْمُؤْمِنِينَ ۚ أَتُرِيدُونَ أَنْ تَجْعَلُوا لِلَّهِ عَلَيْكُمْ سُلْطَانًا مُبِينًا

ഓ വിശ്വാസികളായിട്ടുള്ളവരെ! നിങ്ങള്‍ വിശ്വാസികളെക്കൂടാതെ കാഫിറുകളെ നിങ്ങളുടെ മിത്രങ്ങളായി സ്വീകരിക്കരുത്, അതോ നിങ്ങള്‍ നിങ്ങളുടെ മേല്‍ അല്ലാഹുവിന് വ്യക്തമായ ന്യായമുണ്ടാക്കിക്കൊടുക്കാന്‍ ഉദ്ദേശിക്കുകയാണോ?

അല്ലാഹുവിന്‍റെ സംഘത്തില്‍ പെട്ട വിശ്വാസികളോട് അദ്ദിക്റിനെ മൂടിവെക്കുന്ന പിശാചിന്‍റെ സംഘത്തില്‍ പെട്ട കപടവിശ്വാസികളായ കാഫിറുകളെയും അദ്ദിക്റിനെ തള്ളിപ്പറയുന്ന ഫാജിറുകളായ കാഫിറുകളെയും മിത്രങ്ങളായി തെരഞ്ഞെടുക്കരുതെന്നും അങ്ങനെ തെരഞ്ഞെടുത്താല്‍ അത് അല്ലാഹുവിന്‍റെ കല്‍പനക്ക് വിരുദ്ധമാണെന്നും അ വരെയാണ് അല്ലാഹു കഠിനമായി ശിക്ഷിക്കുക എന്നുമാണ് സൂക്തം മുന്നറിയിപ്പ് നല്‍ കുന്നത്. അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള ബന്ധമല്ലാത്തതെല്ലാം ത്രാസായ അദ്ദിക്ര്‍ കൊണ്ട് വിചാരണ നടത്തപ്പെടുന്ന വിധിദിവസം പരസ്പരം ശത്രുതയിലായിരിക്കുമെന്ന് 43: 67; 70: 11-14; 80: 34-38 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത അക്രമികളായ കാഫിറുകള്‍ വിധിദിവസം, 'ഓ കഷ്ടം! ഞാന്‍ ഇന്നാലിന്നവനെ ആത്മമിത്രമായി തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നില്ലെങ്കില്‍ എത്ര നന്നായിരുന്നേനെ, അദ്ദിക്റി ല്‍ നിന്ന് എനിക്ക് അത് വന്നുകിട്ടിയതിനുശേഷം അവനാണല്ലോ എന്നെ തടഞ്ഞത്, പി ശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെ ആയിരുന്നുവല്ലോ' എന്ന് വിലപിക്കുമെന്ന് 25:29 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 31:14-15 ല്‍, എനിക്കും നിന്‍റെ മാതാപിതാക്കള്‍ക്കും നീ നന്ദിപ്രകടിപ്പിക്കണം, ഇനി അവര്‍ നിനക്ക് അറിവില്ലാത്ത കാര്യങ്ങളെ എന്നില്‍ പങ്കുചേ ര്‍ക്കാന്‍ നിന്നോട് നിര്‍ബന്ധിച്ചാല്‍ നീ അവരെ അനുസരിക്കരുത്, എന്നാല്‍ ഐഹികലോകത്ത് ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ട് അവരോട് സഹവര്‍ത്തിക്കുകയും നീ എന്നിലേക്ക് തിരിഞ്ഞവരുടെ മാര്‍ഗ്ഗം പിന്‍പറ്റുകയും ചെയ്യുക എന്ന് പറഞ്ഞി ട്ടുണ്ട്. എല്ലാ ഓരോരുത്തരുടെയും കര്‍മ്മരേഖ അവരവരുടെ പിരടിയില്‍ ബന്ധിച്ചിട്ടു ണ്ടെന്നും പതിനഞ്ച് വയസ്സിനുശേഷമുള്ള ഓരോ നിമിഷവും അതില്‍ രേഖപ്പെടുത്തുന്നുണ്ടെന്നും വിശ്വസിക്കുന്നവരാണ് വിശ്വാസികള്‍ എന്നിരിക്കെ അല്ലാഹുവിനെയും പ്ര വാചകനെയും അദ്ദിക്റില്‍ മൂടിവെച്ചുകൊണ്ട് പിശാചിനെ ജീവിപ്പിച്ചുകൊണ്ടിരിക്കുന്ന കാഫിറുകളുമായിട്ടാണ് വിശ്വാസികള്‍ ഇവിടെ സഹവസിക്കുന്നതെങ്കില്‍ വിചാരണാ നാളില്‍ 41: 19-24 ല്‍ പറഞ്ഞപ്രകാരം അവരുടെത്തന്നെ തൊലികളും കേള്‍വികളും കാഴ്ചകളുമെല്ലാം അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കാനും അവരുടെ കര്‍മ്മരേഖയില്‍ അവര്‍ക്ക് വായിക്കാന്‍ കൊള്ളാത്തത് രേഖപ്പെടുത്താനും ഇടവരുന്നതാണ്. അപ്പോള്‍ പരലോക ത്തെക്കൊണ്ട് ദൃഢമായി വിശ്വസിക്കുന്ന വിശ്വാസികള്‍ നിര്‍ബന്ധിതാവസ്ഥയില്‍ കാ ഫിറുകളുമായി ഇടപഴകേണ്ടി വരികയാണെങ്കില്‍ മാനസികമായി അവരോട് പൊരുത്തം കാണിക്കാനോ സ്നേഹം പ്രകടിപ്പിക്കാനോ പാടില്ല. ഓരോരുത്തരും വിചാരണ നാളില്‍ വായിക്കാനുള്ള കര്‍മ്മരേഖ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ അനുകൂലമായി സാക്ഷ്യം വ ഹിക്കുന്ന വിധത്തില്‍ ഇവിടെവെച്ച് സജ്ജീകരിക്കേണ്ടതുണ്ട്. അവര്‍ക്കുമാത്രമേ വലതുകൈയില്‍ ഗ്രന്ഥം കിട്ടുകയും വിചാരണക്ക് ശേഷമെങ്കിലും സ്വര്‍ഗ്ഗത്തില്‍ പോകാന്‍ സാ ധിക്കുകയുമുള്ളൂ. 

വിശ്വാസികള്‍ നരകക്കുണ്ഠത്തിലേക്കുള്ള കപടവിശ്വാസികളോടും വിവിധ സം ഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന അവരുടെ അനുയായികളോടും 41: 41-43 ല്‍ പറഞ്ഞ മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയും പ്രവാചകന്‍റെ സമുദായത്തില്‍ പെട്ടവരും ആത്മാവിനെ പ രിഗണിക്കുന്നവരുമായ ഇതര ജനവിഭാഗങ്ങളില്‍ പെട്ട മനുഷ്യരോട് കാരുണ്യത്തിലും സൗഹാര്‍ദത്തിലും പെരുമാറുകയും അവര്‍ക്ക് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃ ഷ്ടിയുമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥം എത്തിച്ചുകൊടുക്കുകയുമാണ് ചെയ്യുക. അതുവഴി ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ആത്മാവുകൊണ്ട് നാഥനെ കീര്‍ത്തനം ചെയ്യാനും നമസ്കരിക്കാനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി 7: 205-206; 8: 46; 32: 15 എന്നീ സൂക്തങ്ങളില്‍ വിശദീകരിച്ചതുപോലെ പ്രവര്‍ത്തിക്കാനാണ് അവരെ ഉപദേശിക്കേണ്ടത്. മനുഷ്യരടക്കമുള്ള എല്ലാ ജീവികള്‍ക്കും ജീവനും ആത്മാവും അടങ്ങിയ റൂഹ് പ്രപഞ്ചനാഥന്‍റേത് മാത്രമാണെന്നും ശരീരം ആണിന്‍റെയും പെണ്ണിന്‍റെയും ബീജങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സര്‍വ്വസ്രഷ്ടാവ് വികസിപ്പിച്ചെടുത്തതാണെന്നുമിരിക്കെ അ ന്യായമായി ഒരു ജീവിയെയും വധിക്കാന്‍ ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന് അധികാരമില്ല എന്ന് അവരെ അറിയിക്കേണ്ടതുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത കപടവിശ്വാസികളെയും അവരുടെ അനുയായികളെയും ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍വെച്ച് ഏറ്റവും തിന്മയേറിയവര്‍ എന്നാണ് 8: 22; 25: 34 സൂക്തങ്ങളില്‍ നാഥന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 80: 11 ല്‍ പറഞ്ഞ, ഏതൊരാള്‍ക്കും സ്വര്‍ഗത്തിലേക്കുതന്നെ തി രിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ച മനുഷ്യന്‍ വധിക്കപ്പെട്ടിരിക്കുന്നു എ ന്ന് 80: 17 ല്‍ നാഥന്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അതായത് അദ്ദിക്റിനെ മൂടിവെച്ച മനുഷ്യന്‍ ഉറങ്ങുന്ന അവസ്ഥയില്‍ ബോധമില്ലാതെ ജീവിക്കുകയാണ്. 3: 28; 4: 59; 9: 84-85, 113 -114 വിശദീകരണം നോക്കുക.