( അന്നിസാഅ് ) 4 : 153

يَسْأَلُكَ أَهْلُ الْكِتَابِ أَنْ تُنَزِّلَ عَلَيْهِمْ كِتَابًا مِنَ السَّمَاءِ ۚ فَقَدْ سَأَلُوا مُوسَىٰ أَكْبَرَ مِنْ ذَٰلِكَ فَقَالُوا أَرِنَا اللَّهَ جَهْرَةً فَأَخَذَتْهُمُ الصَّاعِقَةُ بِظُلْمِهِمْ ۚ ثُمَّ اتَّخَذُوا الْعِجْلَ مِنْ بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ فَعَفَوْنَا عَنْ ذَٰلِكَ ۚ وَآتَيْنَا مُوسَىٰ سُلْطَانًا مُبِينًا

നീ അവരുടെമേല്‍ ആകാശത്തുനിന്ന് ഒരു ഗ്രന്ഥം അവതരിപ്പിച്ചുകൊടുക്കണമെന്ന് വേദക്കാര്‍ നിന്നോട് ചോദിക്കുന്നുവെങ്കില്‍, അപ്പോള്‍ നിശ്ചയം അവര്‍ മൂസായോട് അതിനേക്കാള്‍ വലിയ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്, അപ്പോള്‍ അവര്‍ പറഞ്ഞു: നീ ഞങ്ങള്‍ക്ക് അല്ലാഹുവിനെ പരസ്യമായി കാണിച്ചുതരിക, അപ്പോള്‍ അവരുടെ അക്രമം കാരണം അവരെ സ്തബ്ധരാക്കുന്ന ഒരു ശിക്ഷ മുഖേന ഞാനവരെ പിടികൂടി, പിന്നീട് അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനുശേഷവും പശുക്കുട്ടിയെ ഇലാഹായി സ്വീകരിച്ചു, അപ്പോള്‍ നാം അവരെത്തൊട്ട് അതും വിടുതിചെയ്തു, മൂസാക്ക് നാം വ്യക്തമായ പ്രമാണങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

വടി പാമ്പായി മാറുക, കൈ കക്ഷത്തിങ്കല്‍ വെച്ചെടുത്താല്‍ പ്രകാശിക്കുക എന്നിവയടക്കം ഒമ്പത് ദൃഷ്ടാന്തങ്ങള്‍ അല്ലാഹു പ്രവാചകന്‍ മൂസാക്ക് നല്‍കിയിട്ടുണ്ടായിരുന്നു. വ്യക്തമായ ഈ തെളിവുകള്‍ക്ക് പുറമെ 26: 63 പ്രകാരം മൂസായോട് കടലില്‍ തന്‍റെ വടികൊണ്ട് അടിക്കാന്‍ കല്‍പിക്കുകയും കടല്‍ വെള്ളം രണ്ടു മലകളെന്നോണം ഇരുഭാഗത്തേക്കുമായി പിളര്‍ത്തി 20: 77 ല്‍ പറഞ്ഞ പ്രകാരം ഉണങ്ങിയ വഴി ഉണ്ടാക്കിക്കൊടു ത്ത് അവരെ രക്ഷപ്പെടുത്തുകയും അവര്‍ മറുകരയിലെത്തി നോക്കിനില്‍ക്കെ 10: 90-92 ല്‍ പറഞ്ഞപ്രകാരം ഫിര്‍ഔനിനെയും സംഘത്തെയും വെള്ളം ഒരുമിച്ചുകൂട്ടി മുക്കിക്കൊല്ലുകയും ചെയ്തത്, ഇസ്റാഈല്‍ സന്തതികള്‍ക്ക് സീനാ മരുഭൂമിയില്‍ മേഘത്തിന്‍റെ കു ട ചൂടിക്കൊടുത്ത് അവര്‍ക്ക് മന്നയും സല്‍വയും ഭക്ഷണമായി നല്‍കിയത്, അവരെ പ ന്ത്രണ്ട് ഗോത്രങ്ങളായി തിരിക്കുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അല്ലാ ഹു മൂസായോട് തന്‍റെ വടികൊണ്ട് ഒരു കല്ലില്‍ അടിക്കാന്‍ കല്‍പിക്കുകയും അതില്‍ നി ന്ന് ഓരോ ഗോത്രക്കാര്‍ക്കും പ്രത്യേകം പ്രത്യേകം വെള്ളമെടുക്കുന്നതിനുവേണ്ടി പന്ത്രണ്ട് ഉറവകള്‍ പുറപ്പെടുവിപ്പിച്ചത് തുടങ്ങിയ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയിട്ടും അവര്‍ മൂസാനബി തൗറാത്ത് സ്വീകരിക്കാന്‍ പോയ നാല്‍പത് നാളുകള്‍ക്കിടയില്‍ സാമിരിയു ടെ നേതൃത്വത്തില്‍ ആഭരണങ്ങള്‍ ഉരുക്കി പശുക്കുട്ടിയെ ഉണ്ടാക്കി പൂജിക്കാന്‍ തുടങ്ങി; അതും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുത്തു. മൂസാക്ക് അല്ലാഹു 10 കല്‍പനകള്‍ ര ണ്ട് ഫലകങ്ങളില്‍ രേഖപ്പെടുത്തിയാണ് കൊടുത്തത്. എന്നാല്‍ അത് കിട്ടിയതിനുശേ ഷവും അവര്‍ അല്ലാഹുവിനെ കണ്ണുകൊണ്ട് നേരെ കാണണമെന്ന് ആവശ്യപ്പട്ടപ്പോള്‍ പ്രവാചകന്‍ മൂസാ അവരില്‍ നിന്നുള്ള എഴുപത് ആളുകളെയും കൂട്ടി ത്വൂര്‍ പര്‍വ്വതത്തിലേക്ക് ചെല്ലുകയും അപ്പോള്‍ അവരെ ഇടിവാള്‍ പോലുള്ള പ്രകമ്പനം പിടികൂടുകയും അവര്‍ ബോധംകെട്ട് വീഴുകയും ചെയ്തു, പിന്നെ അല്ലാഹു അവരെ 7: 155 ല്‍ പറഞ്ഞ പ്രകാരം ജീവിപ്പിക്കുകയുണ്ടായി. മൂസാക്ക് പ്രമാണങ്ങള്‍ കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞതില്‍ ഈ ദൃഷ്ടാന്തങ്ങളും തൗറാത്തും അതിന്‍റെ വിശദീകരണമായ ഫുര്‍ഖാനും ഉള്‍പ്പെടുന്നു. അദ്ദിക്ര്‍ രൂപപ്പെട്ട ഇക്കാലത്ത് പ്രമാണം കൊണ്ടുദ്ദേശിക്കുന്നത് 6: 81; 17: 80; 55: 33 തുടങ്ങി 27 സൂക്തങ്ങളില്‍ പറഞ്ഞ അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നുതന്നെയാണ്. 

പ്രവാചകന്‍റെ കാലത്തുള്ള ജൂതരും കാഫിറുകളും ക്രോഡീകരിക്കപ്പെട്ട ഒരു ഗ്രന്ഥം ആവശ്യപ്പെട്ടിരുന്നു. ആകാശത്തുനിന്ന് നീ ഞങ്ങള്‍ക്ക് വായിക്കാന്‍ പറ്റുന്ന ഒരു ഗ്രന്ഥം ഇറക്കിത്തരുന്നതുവരെ ഞങ്ങള്‍ അല്ലാഹുവുമായുള്ള നിന്‍റെ കൂടിക്കാഴ്ച-ഇസ്റാഅ് വല്‍ മിഅ്റാജ്-യില്‍ വിശ്വസിക്കുകയില്ലെന്ന് മക്കാമുശ്രിക്കുകള്‍ പ്രവാചകനോട് പറഞ്ഞിരു ന്നതായി 17: 93 ല്‍ പറഞ്ഞിട്ടുണ്ട്. 25: 32 ല്‍, എന്തുകൊണ്ടാണ് പ്രവാചകന് ഗ്രന്ഥം ഒരുമിച്ച് അവതരിപ്പിക്കപ്പെടാത്തത് എന്ന് കാഫിറുകള്‍ ചോദിച്ചിരുന്നതായി പറഞ്ഞിട്ടുണ്ട്. എക്കാലത്തുമുള്ള കാഫിറുകള്‍ 'എന്താണ് ഞങ്ങളുടെ മേല്‍ മലക്കുകള്‍ ഇറങ്ങാത്തത്? അല്ലെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ നാഥനെ നേരില്‍ കാണാത്തത്?' എന്ന് ചോദിച്ചിരുന്നതായി 25: 21-22 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മുന്‍കാല ജനതയുടെ സ്വഭാവങ്ങളും വിശ്വാസ വൈകല്യങ്ങളും അവര്‍ പ്രവാചകന്മാരോട് കൈകൊണ്ട സമീപനങ്ങളുമെല്ലാം വിശദീ കരിക്കുന്ന അദ്ദിക്റിനെ അവഗണിക്കുകയും അതില്‍ നിന്ന് ഒളിച്ചോടിപ്പോവുകയും ചെയ് തിട്ടുള്ളത് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണെന്ന് കാണാം. വിധിദിവസം ഇത്തരം അക്രമികള്‍ 'എനിക്ക് അദ്ദിക്ര്‍ വന്നുകിട്ടിയ ശേഷം പിശാചാണല്ലോ എന്നെ അതില്‍ നിന്ന് തടഞ്ഞത്' എന്ന് വിലപിക്കുന്ന രംഗം 25: 29 ലും, പ്രവാചകന്‍ 'എന്‍റെ ഈ ജനത ഈ വായനയില്‍ നിന്ന് ഒളിച്ചോടിപ്പോയതാണ് ഇവര്‍ക്ക് വന്ന ദുര്‍ഗതി' എന്ന് ജ നതക്കെതിരെ അന്യായം ബോധിപ്പിക്കുന്ന രംഗം 25: 30 ലും മുന്നറിയിപ്പ് നല്‍കിയത് അ വര്‍ വായിച്ചിട്ടുണ്ട്. 2: 54-57, 210-211; 3: 183 വിശദീകരണം നോക്കുക.