( മുഅ്മിന്‍ ) 40 : 3

غَافِرِ الذَّنْبِ وَقَابِلِ التَّوْبِ شَدِيدِ الْعِقَابِ ذِي الطَّوْلِ ۖ لَا إِلَٰهَ إِلَّا هُوَ ۖ إِلَيْهِ الْمَصِيرُ

പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ദ ണ്ഡിക്കുന്ന വിപുലമായ സ്വാധീനമുള്ളവനുമായവന്‍, അവന്‍ അല്ലാതെ മറ്റൊരു ഇലാഹും ഇല്ലതന്നെ, അവനിലേക്കുതന്നെയാണ് എല്ലാവരുടേയും മടക്കം. 

അല്ലാഹുവല്ലാതെ വിളിച്ചുപ്രാര്‍ത്ഥിക്കാനും സഹായം തേടാനും ഭയപ്പെടാനും ജീ വിതത്തെക്കുറിച്ച് ഉത്തരം പറയാനും മറ്റാരുമില്ല. അവന്‍ മാത്രമാണ് കുറ്റങ്ങള്‍ പൊറുക്കു ന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും. അവനെ പരിചയപ്പെടുത്തിക്കൊണ്ട് അവത രിപ്പിച്ചിട്ടുള്ള അജയ്യമായ ഗ്രന്ഥം ലഭിച്ചിട്ട് അതിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായി ഉപ യോഗപ്പെടുത്താത്തവര്‍ക്ക് കഠിനമായ ശിക്ഷയാണ് ഉള്ളതെന്ന് മുന്നറിയിപ്പ് നല്‍കുകയാ ണ്. 20: 3; 39: 53-55, 63 വിശദീകരണം നോക്കുക.