( ഫുസ്വിലത്ത് ) 41 : 33

وَمَنْ أَحْسَنُ قَوْلًا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ

ആരാണ് ഏറ്റവും നല്ല വാക്ക് പറയുന്നവന്‍, അല്ലാഹുവിലേക്ക് വിളിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും നിശ്ചയം ഞാന്‍ അല്ലാഹുവില്‍ സര്‍വ്വ സ്വം സമര്‍പ്പിച്ചവരില്‍ പെട്ടവനാണെന്ന് പറയുകയും ചെയ്യുന്നവനെക്കാള്‍! 

25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമാ യ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന നാഥനിലേക്കാണ് മനുഷ്യരെ വിളിക്കേണ്ടത്. പ്രപഞ്ചനാഥ നായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരോ ശുപാര്‍ശക്കാരോ ഇല്ലെ ന്നും എല്ലാ ഓരോരുത്തരും അവന്‍റെ മുമ്പിലാണ് ഐഹികലോക ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടത് എന്നും മനുഷ്യരില്‍ ഒരാള്‍ക്കും തന്‍റെ ദേശം, വംശം, വര്‍ണം, കാലഘട്ടം, ലിംഗം, മാതാപിതാക്കള്‍, മക്കള്‍ ഇവയൊന്നും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലെന്നും എല്ലാം ത്രികാലജ്ഞാനിയായ നാഥന്‍ തീരുമാനിച്ചിട്ടുള്ളതാണെ ന്നുമുള്ള യഥാര്‍ത്ഥ അറിവ് അദ്ദിക്ര്‍ എത്തിച്ചുകൊടുത്തുകൊണ്ട് ബോധവാന്മാരാക്കു കയാണ് നാഥന്‍റെ പ്രതിനിധിയായ വിശ്വാസി ചെയ്യേണ്ടത്. 7: 26 ല്‍ പറഞ്ഞ ആത്മാവി ന്‍റെ വസ്ത്രമായ അദ്ദിക്ര്‍ കൊണ്ട് ശുദ്ധീകരിക്കപ്പെട്ട ആത്മാവിന് മാത്രമേ നാഥനിലേ ക്ക് തിരിച്ചുപോകാന്‍ സാധിക്കുകയുള്ളൂ. സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്റി നെ മൂടിവെച്ച കുഫ്ഫാറുകള്‍ ആത്മാവിനെ പരിഗണിക്കാത്തവരായതിനാല്‍ വധിക്കപ്പെട്ടവരാണ്. അവരുടെ മടക്കം പിശാചിന്‍റെ താവളമായ നരകക്കുണ്ഠത്തി ലേക്കുമാണ്. 16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടു ത്തുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥ മുസ്ലിംകള്‍. ആത്മാവിനെയും പരലോകത്തെയും അവഗണിച്ച് ജഡത്തിനും ഐഹികലോകത്തിനും പ്രാധാന്യം കൊടുക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് അവകാശപ്പെടുന്നവരാ ണെങ്കിലും അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. 22: 77-78; 27: 44; 39: 11-14, 17-18; 49: 13-14 വിശദീകരണം നോക്കുക.