( ഫുസ്വിലത്ത് ) 41 : 41

إِنَّ الَّذِينَ كَفَرُوا بِالذِّكْرِ لَمَّا جَاءَهُمْ ۖ وَإِنَّهُ لَكِتَابٌ عَزِيزٌ

നിശ്ചയം, അദ്ദിക്റിനെ അവര്‍ക്ക് അത് വന്നുകിട്ടിയപ്പോള്‍ മൂടിവെച്ചവരുണ്ട ല്ലോ, നിശ്ചയം അത് അജയ്യമായ ഒരു ഗ്രന്ഥം തന്നെയാണ്.

ഈ സൂക്തത്തിലാണ് അദ്ദിക്റിനെ അജയ്യഗ്രന്ഥമെന്ന് പറഞ്ഞിട്ടുള്ളത്. അദ്ദിക്ര്‍ വ്യക്തമായ വായനയാണെന്ന് 36: 69 ല്‍ പറഞ്ഞിട്ടുണ്ട്. 7: 26 ല്‍ വിവരിച്ച പ്രകാരം ആ ത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ മാത്രമാണ് 313 പ്രവാചകന്മാ ര്‍ക്കും അവതരിപ്പിച്ചിട്ടുള്ളത്. പ്രപഞ്ചനാഥനെക്കൂടാതെ സംരക്ഷകരില്‍ നിന്നോ ശുപാ ര്‍ശക്കാരില്‍ നിന്നോ ആരും തന്നെ ഇല്ല എന്ന് മനുഷ്യരെ ഉണര്‍ത്തുന്നതിന് വേണ്ടി യാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് 32: 4 ല്‍ പറഞ്ഞിട്ടുണ്ട്. 25: 33 ല്‍ അ ദ്ദിക്റിനെ ക്കുറിച്ച് അല്ലാഹുവില്‍ നിന്ന് തന്നെയുള്ള ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥം എന്നു; 3: 58 ല്‍, അതിനെ യുക്തിനിര്‍ഭരമായ ഗ്രന്ഥം എന്നും പറഞ്ഞിട്ടുണ്ട്. സ്രഷ്ടാവിന്‍റെ മുഖപ ത്രമായ അതില്‍ നിന്ന് വായിക്കാതെ സൃഷ്ടികള്‍ രചിച്ച മറ്റേതൊരു പത്രവും പ്രസിദ്ധീകര ണവും ഗ്രന്ഥവും വായിക്കല്‍ വിശ്വാസിക്ക് യോജിച്ചതല്ലതന്നെ. സര്‍വ്വസ്രഷ്ടാവിന്‍റെ മൊ ത്തം സൃഷ്ടികള്‍ക്കുള്ള ഉത്തരവുകളാണ് അതില്‍ അടങ്ങിയിരിക്കുന്നത് എന്നതിനാല്‍ അത് പുണ്യം ലഭിക്കുന്നതിനുവേണ്ടിയോ ആത്മനിര്‍വൃതിക്കുവേണ്ടിയോ വിജ്ഞാന വ ര്‍ദ്ധനവിനുവേണ്ടിയോ മാത്രം വായിച്ചതുകൊണ്ട് ഒരു ഫലവുമില്ല, അതിനനുസരിച്ച് ജീ വിതം ക്രമപ്പെടുത്തുകയും മറ്റുള്ളവരിലേക്ക് അത് പകര്‍ന്നുകൊടുക്കുകയും വേണം. അ ത്തരക്കാര്‍ക്ക് മാത്രമേ അതിന്‍റെ ആശയം മനസ്സിലാവുകയുള്ളൂ. അവര്‍ മാത്രമേ ദൃഢബോ ധ്യമുള്ളവരാവുകയുമുള്ളൂ. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ക പടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും അതിനെ മൂടിവെക്കുക യും തള്ളിപ്പറയുകയും ചെയ്യുന്നതിനാല്‍ കാഫിറുകളാണ്. അവര്‍ മാലിന്യമാണെന്നും അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും 9: 28, 95, 125 സൂക്തങ്ങ ളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെച്ചവര്‍ക്കാണ് വേദനാജനക മായ ദണ്ഡനം ഉള്ളതെന്നാണ് 41: 43 ല്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതായത് ഏതൊരു ലക്ഷ്യം വെച്ചാണോ അദ്ദിക്ര്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്, ആ ലക്ഷ്യം അതില്‍ നിന്ന് ഉള്‍ക്കൊണ്ട് അതിനെ ജീവിപ്പിക്കുന്നവര്‍ക്ക് മാത്രമേ അത് അനുകൂലമായി സാക്ഷ്യം വ ഹിക്കുകയും വാദിക്കുകയുമുള്ളൂ. അല്ലാത്ത സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകളെ അവര്‍ വായിച്ച സൂക്തങ്ങള്‍ എതിരായി സാക്ഷ്യം വഹിച്ച് കൊണ്ടും വാദിച്ച് കൊണ്ടും നരകത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 16: 43-44; 38: 8; 56: 82 വിശദീകരണം നോക്കുക.