( അശ്ശൂറ ) 42 : 42

إِنَّمَا السَّبِيلُ عَلَى الَّذِينَ يَظْلِمُونَ النَّاسَ وَيَبْغُونَ فِي الْأَرْضِ بِغَيْرِ الْحَقِّ ۚ أُولَٰئِكَ لَهُمْ عَذَابٌ أَلِيمٌ

നിശ്ചയം, ജനങ്ങളുടെ മേല്‍ അനീതി കാണിക്കുന്നവരുടെയും ഭൂമിയില്‍ സത്യം കൂടാതെ അതിക്രമം പ്രവര്‍ത്തിക്കുന്നവരുടെയും മേലിലാകുന്നു നടപടിയെടു ക്കാവുന്നത്, അക്കൂട്ടര്‍ക്ക് വേദനാജനകമായ ശിക്ഷ തന്നെയാണുള്ളത്.

41: 41 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് റബ്ബാനിയ്യാകാന്‍ ജനങ്ങളെ പഠിപ്പിക്കുന്നതിനുള്ള കടമ 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം അ നന്തരമെടുത്ത പ്രവാചകന്‍റെ ജനതക്കാണുള്ളത്. എന്നാല്‍ അവരിലെ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ പ്ര സ്തുത ഉത്തരവാദിത്തം നിര്‍വ്വഹിക്കാത്തതിനാല്‍ അവരെ ദുഷ്ടജീവികള്‍ എന്നാണ് 8: 22, 55 സൂക്തങ്ങളില്‍ നാഥന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. കപടവിശ്വാസികള്‍ ജനങ്ങളു ടെ ധനം അവിഹിതമായി തിന്നുന്നവരും ജനങ്ങളെ അദ്ദിക്റില്‍ നിന്ന് തടഞ്ഞുകൊ ണ്ട് നരകക്കുണ്ഠത്തിലേക്ക് പിടിച്ചുമുറുക്കി കൊണ്ടുപോകുന്നവരുമാണ് എന്ന് 9: 33-34; 14: 28-30 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആത്മാവിന്‍റെ ഉടമയെ മറന്ന് ജീവിക്കുന്ന അവര്‍ തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരും തെമ്മാടികളുമാണെന്ന് 9: 67-68 ലും പറഞ്ഞിട്ടുണ്ട്. എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊ ട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന 5: 48 ല്‍ പറഞ്ഞ മുഹൈമിനാ യ അദ്ദിക്റിനെക്കുറിച്ച് അവര്‍ ലോകരോട് പറയുകയില്ല. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ അവരുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാ ണെന്ന് 83: 7 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 4: 1 ല്‍ വിവരിച്ച പ്രകാരം അല്ലാഹുവിനെ ക ണ്ടെത്തുക എന്ന ജീവിതലക്ഷ്യം നഷ്ടപ്പെടുത്തിയ കപടവിശ്വാസികള്‍ വിചാരണയി ല്ലാതെ നരകത്തിന്‍റെ അടിത്തട്ടിലേക്ക് പോകാനുള്ളവരാണെന്ന് 4: 140-145 ലും; അനുയാ യികള്‍ വിചാരണക്ക് ശേഷം നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടാനുള്ളവരാണെന്ന് 39: 71 ലും പറഞ്ഞിട്ടുണ്ട്. 2: 204-206; 4: 137-138, 148; 6: 123-124; 9: 73 വിശദീകരണം നോക്കുക.