أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا ۖ وَيَجْعَلُ مَنْ يَشَاءُ عَقِيمًا ۚ إِنَّهُ عَلِيمٌ قَدِيرٌ
അല്ലെങ്കില്‍ അവര്‍ക്ക് ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തി കൊടു ക്കുന്നു, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരുമാക്കുന്നു, നിശ്ചയം അവന്‍ സര്‍വ്വജ്ഞാനിയായ സര്‍വ്വശക്തനാകുന്നു.
ഒരാള്‍ക്കും തന്‍റെ മാതാപിതാക്കളെയോ മക്കളെയോ തെരഞ്ഞെടുക്കാനുള്ള അവ കാശമില്ല. അല്ലാഹുവാണ് ആണ്‍മക്കളെയും പെണ്‍മക്കളെയുമെല്ലാം പ്രദാനം ചെയ്യുന്ന ത്. ത്രികാലജ്ഞാനിയായ അല്ലാഹു നിഷ്പക്ഷവാനാണെന്നും അവന്‍ കാര്യകാരണബന്ധ ത്തിന് അതീതമായി പ്രവര്‍ത്തിക്കുന്നവനാണെന്നും ത്രികാലജ്ഞാനമായ അദ്ദിക്റില്‍ നിന്ന് മനസ്സിലാക്കുന്ന വിശ്വാസിക്ക് അവന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് തന്‍റെ വിധി മാറ്റിമറിക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ ഇഷ്ടമുള്ള സന്താനങ്ങളെ തെര ഞ്ഞെടുക്കുന്നതടക്കം അവന്‍റെ ഏത് ഉദ്ദേശ്യവും പൂര്‍ത്തീകരിക്കാനും സാധിക്കുന്നതാ ണ്. അത്തരം വിശ്വാസിയാണ് അദ്ദിക്റിനെ ഐശ്വര്യവും കാരുണ്യവും പരിചയും മുഹൈ മിനും മൗഇളത്തുമായി ഉപയോഗപ്പെടുത്തുന്നത്. സന്താനങ്ങളെ തെരഞ്ഞെടുക്കുന്നതി ന് ആത്മനിയന്ത്രണം പാലിക്കുന്ന വിശ്വാസിക്ക് സാധിക്കുമെന്ന് പ്രപഞ്ചനാഥന്‍ അവ ന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത് 2: 98 ല്‍ വിവരിച്ചിട്ടുണ്ട്. 12: 53; 21: 89; 37: 105 വിശ ദീകരണം നോക്കുക.