( അശ്ശൂറ ) 42 : 7

وَكَذَٰلِكَ أَوْحَيْنَا إِلَيْكَ قُرْآنًا عَرَبِيًّا لِتُنْذِرَ أُمَّ الْقُرَىٰ وَمَنْ حَوْلَهَا وَتُنْذِرَ يَوْمَ الْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌ فِي الْجَنَّةِ وَفَرِيقٌ فِي السَّعِيرِ

അപ്രകാരം നാം നിന്നിലേക്ക് അറബി ഭാഷയിലുള്ള ഒരു വായന ദിവ്യസന്ദേശമായി നല്‍കുന്നത്, നീ അതുകൊണ്ട് നാടുകളുടെ കേന്ദ്രത്തെയും അതിന് ചുറ്റുമുള്ളവരെയും മുന്നറിയിപ്പ് നല്‍കുന്നതിനുവേണ്ടിയാണ്, എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന നാളിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനും വേണ്ടി-അതിന്‍റെ കാര്യത്തില്‍ സംശയമേ ഇല്ല, അന്ന് ഒരു വിഭാഗം സ്വര്‍ഗത്തിലും ഒരു വിഭാഗം കത്തിയാളുന്ന നരകത്തിലുമാകുന്നു.

ഉമ്മുല്‍ ഖുറാ-നാടുകളുടെ കേന്ദ്രം-കൊണ്ടുദ്ദേശിക്കുന്നത് ഭൂമിയുടെ കേന്ദ്രമായ മക്കയാണ്. പരലോകം കൊണ്ട് വിശ്വസിക്കാത്ത കപടവിശ്വാസികള്‍ മറ്റു സൂക്തങ്ങളൊന്നും പരിഗണിക്കാതെ ഈ സൂക്തം മാത്രമെടുത്ത് അറബിഭാഷയില്‍ വായിക്കുന്ന ഗ്രന്ഥം മക്ക കേന്ദ്രീകരിച്ചിട്ടുള്ള അറബികള്‍ക്കും പ്രവാചകന്‍റെ ജനതക്കും മാത്രമുള്ളതാണെന്ന് വാദിക്കുന്നുണ്ട്. എന്നാല്‍ 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യകലരാത്ത അജയ്യഗ്രന്ഥവും 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്താത്ത എല്ലാ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളും നരകത്തില്‍ ഒരുമിച്ച് കൂട്ടപ്പെടുന്നതാണ്. അദ്ദിക്റിനെ സത്യപ്പെടുത്തുന്ന വിശ്വാസി മാത്രമേ സ്വര്‍ഗത്തിലേക്ക് തിരിച്ചെത്തുകയുള്ളൂ. 2: 62; 7: 157-158; 16: 44, 89 വി ശദീകരണം നോക്കുക.