فَاسْتَمْسِكْ بِالَّذِي أُوحِيَ إِلَيْكَ ۖ إِنَّكَ عَلَىٰ صِرَاطٍ مُسْتَقِيمٍ
അപ്പോള് നിന്നിലേക്ക് ദിവ്യസന്ദേശമായി നല്കപ്പെട്ടതെന്തോ അത് നീ മുറുകെപ്പിടിക്കുക; നിശ്ചയം നീ നേരെച്ചൊവ്വെയുള്ള പാതയില് തന്നെയാകുന്നു.
നേരെച്ചൊവ്വെയുള്ള പാത അജയ്യഗ്രന്ഥമായ അദ്ദിക്ര് സമര്പ്പിക്കുന്ന മാര്ഗം തന്നെയാണ്. എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി അദ്ദിക്റിനെ ഉപയോഗപ്പെടുത്തണമെന്നാണ് വിശ്വാസികളോട് കല്പിക്കുന്നത്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് എഴുത്തും വായനയും അറിയുന്ന വിശ്വാസി അദ്ദിക്ര് അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ചിരിക്കണമെന്ന് പ്രവാചകന്റെ വിടവാങ്ങല് ഹജ്ജില് വെച്ച് തന്നെ പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്റെ പൊരുളും അതുതന്നെയാണ്. 4: 174-175; 6: 153; 42: 52-53 വിശദീകരണം നോക്കുക.