( സുഗ്റുഫ് ) 43 : 56

فَجَعَلْنَاهُمْ سَلَفًا وَمَثَلًا لِلْآخِرِينَ

അങ്ങനെ അവരെ നാം ഒരു മുന്‍മാതൃകയും പിന്‍ഗാമികള്‍ക്ക് വേണ്ടി ഒരു ഉ ദാഹരണവുമാക്കുകയുണ്ടായി.

'പിന്‍ഗാമികള്‍ക്ക് വേണ്ടി' എന്ന് പറഞ്ഞതില്‍ ഈജിപ്തില്‍ അവശേഷിച്ചവരും കടല്‍കടത്തി അല്ലാഹു രക്ഷപ്പെടുത്തിയ ഇസ്റാഈല്‍ സന്തതികളുമടക്കം അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരും ഉള്‍പ്പെടുന്നുണ്ട്. 2: 65-66; 5: 60; 9: 69-70; 40: 4-5 വിശദീ കരണം നോക്കുക.