( സുഗ്റുഫ് ) 43 : 7

وَمَا يَأْتِيهِمْ مِنْ نَبِيٍّ إِلَّا كَانُوا بِهِ يَسْتَهْزِئُونَ

നബിമാരില്‍ നിന്നുള്ള ഒരാളും തന്നെ അവരിലേക്ക് ചെന്നിട്ടില്ല-അവര്‍ അവ നെ പരിഹസിച്ച് കൊണ്ടിരുന്നവരായിട്ടല്ലാതെ.

വിവിധ കാലഘട്ടങ്ങളിലായി ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ ഒരു ലക്ഷത്തി ഇ രുപത്തിനാലായിരത്തില്‍ അധികം നബിമാര്‍ വന്നിട്ടുണ്ടെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഏതൊരു നബിയും പ്രബോധനം ചെയ്തിട്ടുള്ള സ ന്ദേശം അദ്ദിക്ര്‍ തന്നെയാണ്. അപ്പോള്‍ ഏതൊരുകാലത്തെ ജനതയും 'നീ എന്തും കൊ ണ്ടാണോ വന്നിട്ടുള്ളത്, അതിനെ ഞങ്ങള്‍ നിഷേധിക്കുന്നു' എന്നുപറഞ്ഞ് അതിനെ ത ള്ളിപ്പറഞ്ഞിട്ടുണ്ട്. അങ്ങനെ അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന ശിക്ഷകൊണ്ടുതന്നെ അവര്‍ നശിപ്പിക്കപ്പെടുകയാണുണ്ടായത്. അപ്പോള്‍ 25: 18 ല്‍ കെട്ടജനത എന്നും 8: 22 ല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത തിന്മയേറിയ ജീവികളെന്നും 98: 6 ല്‍ കരയിലെ ഏ റ്റവും ദുഷ്ടജീവികള്‍ എന്നും വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകള്‍ ഇനി അദ്ദിക്ര്‍ ഉപ യോഗപ്പെടുത്തുകയില്ല എന്നതിനാല്‍ പ്രവാചകന്‍റെതന്നെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് അത് എത്തിച്ചുകൊടുക്കാനാണ് ആയിരത്തില്‍ ഒന്നായ വിശ്വാസിക ള്‍ ധൃതി കാണിക്കേണ്ടത്. 2: 213; 25: 29-30; 36: 30; 39: 47-48 വിശദീകരണം നോക്കുക.