( ദുഖാന്‍ ) 44 : 20

وَإِنِّي عُذْتُ بِرَبِّي وَرَبِّكُمْ أَنْ تَرْجُمُونِ

നിശ്ചയം, നിങ്ങള്‍ എന്നെ കല്ലെറിയാതിരിക്കാന്‍ ഞാന്‍ എന്‍റെയും നിങ്ങളു ടെയും നാഥനില്‍ ശരണം തേടിയിരിക്കുന്നു.

ഇന്ന് 5: 48 ല്‍ പറഞ്ഞ എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെ ത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ ഉറച്ചുനില്‍ക്കാനാ ണ് വിശ്വാസികള്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. 7: 205-206; 11: 55-56; 36: 18-19 വിശദീകരണം നോക്കുക.