( ജാസിയഃ ) 45 : 15

مَنْ عَمِلَ صَالِحًا فَلِنَفْسِهِ ۖ وَمَنْ أَسَاءَ فَعَلَيْهَا ۖ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ

ആരെങ്കിലും സല്‍കര്‍മ്മം ചെയ്യുകയാണെങ്കില്‍ അപ്പോള്‍ അത് അവനുവേണ്ടി ത്തന്നെയാണ്, ആരെങ്കിലും ദുഷ്കര്‍മ്മം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതി ന്‍റെ ദോഷം അവള്‍ക്കുതന്നെ, പിന്നെ നിങ്ങളുടെ നാഥനിലേക്ക് തന്നെയാണ് നിങ്ങള്‍ മടക്കപ്പെടുന്നതും.

നിഷ്പക്ഷവാനായ നാഥന്‍ ആരെയും സന്മാര്‍ഗ്ഗത്തിലേക്കോ ദുര്‍മാര്‍ഗ്ഗത്തിലേക്കോ ആക്കുന്നില്ല. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ആരാണോ അദ്ദിക്റിന്‍റെ വെളിച്ചത്തി ല്‍ ഇവിടെ സ്വര്‍ഗ്ഗം സമ്പാദിക്കുന്നത്, അത് ആ ആത്മാവിന് പരലോകത്ത് അനന്തരമെടുക്കാം. ആരാണോ പ്രകാശമായ അദ്ദിക്റിനോട് അന്ധത കാണിച്ച് ജീവിക്കുന്നത്, ആ ആത്മാവ് നരകമാണ് സമ്പാദിക്കുന്നത് എന്നതിനാല്‍ പരലോകത്ത് നരകമാണ് അനന്തരമെടുക്കുക. ഒരാള്‍ക്കും മറ്റൊരാളെ സന്മാര്‍ഗ്ഗത്തിലാക്കാനോ ദുര്‍മാര്‍ഗ്ഗത്തിലാക്കാനോ സാധ്യമല്ല. 10: 108; 20: 15; 40: 40 വിശദീകരണം നോക്കുക.