( മുഹമ്മദ് ) 47 : 12

إِنَّ اللَّهَ يُدْخِلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ۖ وَالَّذِينَ كَفَرُوا يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ الْأَنْعَامُ وَالنَّارُ مَثْوًى لَهُمْ

നിശ്ചയം, വിശ്വാസികളായവരെയും വിശ്വാസത്തിലേക്ക് വിളിക്കുന്ന പ്രവര്‍ത്ത നങ്ങളില്‍ ഏര്‍പ്പെടുന്നവരെയും അല്ലാഹു താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകി ക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകളില്‍ പ്രവേശിപ്പിക്കുകതന്നെ ചെയ്യും; കാഫിറുകളായവരോ, അവര്‍ സുഖിച്ച് ജീവിക്കുന്നവരും കന്നുകാലികള്‍ തിന്നു ന്നതുപോലെ തിന്നുന്നവരുമാണ്, അവര്‍ക്കുള്ള വാസസ്ഥലം നരകവുമാണ്.

നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഗ്ര ന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികള്‍ ബോധത്തോടെ നിലകൊള്ളുന്നവരും പരലോകത്ത് വിജയം കിട്ടത്തക്കവിധം ഐഹികജീ വിതം അദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ ക്രമപ്പെടുത്തുന്നവരുമാണ് എങ്കില്‍, അദ്ദിക്റിനെ മൂടിവെക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ പരലോക ത്തെ വിസ്മരിച്ചവരും ഐഹികജീവിതം കൊണ്ട് തൃപ്തിയടയുന്നവരുമാണ്. 7: 179; 14: 28-30; 46: 20 വിശദീകരണം നോക്കുക.