( മുഹമ്മദ് ) 47 : 32

إِنَّ الَّذِينَ كَفَرُوا وَصَدُّوا عَنْ سَبِيلِ اللَّهِ وَشَاقُّوا الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُمُ الْهُدَىٰ لَنْ يَضُرُّوا اللَّهَ شَيْئًا وَسَيُحْبِطُ أَعْمَالَهُمْ

നിശ്ചയം, കാഫിറുകളായവരും അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് തടയുന്നവ രും സന്‍മാര്‍ഗം എന്താണെന്ന് അവര്‍ക്ക് വ്യക്തമായതിന് ശേഷം പ്രവാചകനു മായി വിഘടിക്കുന്നവരുമുണ്ടല്ലോ, അവര്‍ അല്ലാഹുവിനെ യാതൊരു നിലക്കും ബുദ്ധിമുട്ടിക്കുന്നില്ല, അവന്‍ അവരുടെ പ്രവര്‍ത്തനങ്ങളെ മിഥ്യയാക്കുകതന്നെ ചെയ്യും. 

അറബി ഖുര്‍ആന്‍ വായിക്കുന്ന തെമ്മാടികളായ കപടവിശ്വാസികള്‍ തന്നെയാണ് അനുഗ്രഹമായ അദ്ദിക്റിനെ മൂടിവെച്ച് അനുയായികളെ നേരെച്ചൊവ്വെയുള്ള പാതയായ അല്ലാഹുവിന്‍റെ പാതയില്‍ നിന്ന് തടഞ്ഞുകൊണ്ട് അനുയായികള്‍ക്ക് കെട്ട ജനതയുടെ വീടായ നരകക്കുണ്ഠം അനുവദനീയമാക്കിക്കൊടുക്കുന്നത്. അദ്ദിക്റിന്‍റെ 40 പേരുകളി ല്‍ ഒന്നുപോലും ജനങ്ങളോട് പറയാത്ത ഇത്തരം കുഫ്ഫാറുകള്‍ക്ക് ഭൂമിയിലുള്ള സര്‍ വസ്വം ലഭിച്ചിട്ട് അതുകൊണ്ട് വിധിദിവസത്തിലെ ശിക്ഷയെത്തൊട്ട് പ്രായശ്ചിത്തം നല്‍ കി രക്ഷപ്പെടാന്‍ ഉദ്ദേശിച്ചാല്‍ അവര്‍ക്ക് അതിന് സാധിക്കുകയില്ല എന്ന് 3: 91 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 3: 176; 47: 1, 25-26 വിശദീകരണം നോക്കുക.