قُلْ لَا يَسْتَوِي الْخَبِيثُ وَالطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ الْخَبِيثِ ۚ فَاتَّقُوا اللَّهَ يَا أُولِي الْأَلْبَابِ لَعَلَّكُمْ تُفْلِحُونَ
നീ പറയുക: മ്ലേച്ഛമായതും പരിശുദ്ധമായതും ഒരിക്കലും സമമാവുകയില്ല-മ്ലേച്ഛമായതിന്‍റെ ആധിക്യം നിന്നെ എത്രതന്നെ ആശ്ചര്യപ്പെടുത്തിയാലും ശരി, ഓ ബുദ്ധിമാന്‍മാരേ, അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍-നിങ്ങള്‍ വിജയം വരിക്കുക തന്നെ വേണമെന്നതിനുവേണ്ടി.
മ്ലേച്ഛമായതും പരിശുദ്ധമായതും വേര്‍തിരിച്ചറിയാനുള്ള ഉപകരണം ത്രാസും സത്യാസത്യവിവേചന മാനദണ്ഡവുമായ അദ്ദിക്ര്‍ മാത്രമാണ്. അത് ഉപയോഗപ്പെടുത്തി അനുവദനീയവും പരിശുദ്ധവുമായ ഭക്ഷണപാനീയങ്ങള്‍ മ്ലേച്ഛമായതില്‍ നിന്ന് വേര്‍തിരിച്ചെടുക്കുകയും പരിശുദ്ധമായതുമാത്രം ഉപയോഗിക്കുകയും ചെയ്തുകൊണ്ട് ശരീരം നരക ത്തില്‍ കരിക്കാതെ സൂക്ഷിക്കേണ്ടത് ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. മ്ലേച്ഛമായത് എത്ര അധികമായിരുന്നാലും ശരി, അത് പി ശാചിന്റെ വീടായ നരകക്കുണ്ഠത്തിലേക്കും, പരിശുദ്ധമായത് എത്ര കുറവായിരുന്നാലും ശരി, അത് അല്ലാഹുവിന്‍റെ വീടായ സ്വര്ഗത്തിലേക്കുമുള്ളതാണ്. 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ മാര്‍ഗത്തിലൂടെ സമ്പാദിക്കുന്നതെല്ലാം മ്ലേച്ഛവും നരകത്തിലേക്കുള്ളതുമാണ്. അദ്ദിക്ര്‍ പരിശുദ്ധന്‍മാരല്ലാതെ സ്പര്‍ശിക്കുകയില്ല എന്ന് 56: 79 ല്‍ പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും അദ്ദിക്റിനെ മാലിന്യമായി പരിഗണിക്കുന്നതിനാല്‍ അവര്‍ മാലിന്യമാണെന്ന് 9: 28, 95, 125 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 24: 26 ല്‍, മ്ലേച്ഛസ്ത്രീകള്‍ മ്ലേച്ഛന്‍മാര്‍ക്കുള്ളതും മ്ലേച്ഛന്‍മാര്‍ മ്ലേച്ഛസ്ത്രീകള്ക്കുള്ളതും പരിശുദ്ധവതികള്‍ പരിശുദ്ധന്മാര്‍ക്കും പരിശുദ്ധന്‍മാര്‍ പരിശുദ്ധവതികള്‍ക്കുള്ളതുമാണ്, അക്കൂട്ടര്‍ മ്ലേച്ഛന്‍മാര്‍ ആരോപിക്കുന്നതിനെത്തൊട്ടെല്ലാം വിമുക്തരുമാണ്, അവര്‍ക്ക് പാപമോചനവും മാന്യമായ ഭക്ഷണവിഭവങ്ങളുമുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്.
പരിശുദ്ധവചനമായ അദ്ദിക്ര്‍ കൊണ്ട് ആത്മാവിനെ ശുദ്ധീകരിക്കാതെ വിശ്വാസിയാവുകയോ പ്രവര്‍ത്തനങ്ങള്‍ 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് ഉയര്‍ത്തപ്പെടുകയോ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ ഇല്ല എന്ന് 2: 186; 35: 10 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പരിശുദ്ധ വചനമായ അദ്ദിക്ര്‍ മൂടിവെക്കുന്നവരും അല്ലാഹു ഉദ്ദേശിച്ച ആശയത്തില്‍ അത് ഉപയോഗപ്പെടുത്താതെ അതുകൊണ്ട് കുറഞ്ഞ വില വാങ്ങുന്നവരുമായ കുഫ്ഫാറുകള്‍ അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വയറുകളില്‍ തീ നിറക്കുന്നവരാണെന്ന് 2: 174-176; 3: 187 സൂക്തങ്ങളിലും; ഇത്തരം ഭ്രാന്തന്മാരായ മ്ലേച്ഛന്‍മാര്‍ക്ക് ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍ക്കാരന്റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നത് വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ലും പറഞ്ഞിട്ടുണ്ട്. 2: 188; 3: 116; 5: 62-63; 8: 22 വിശദീകരണം നോക്കുക.