( അൽ മാഇദ ) 5 : 6

يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ وَإِنْ كُنْتُمْ جُنُبًا فَاطَّهَّرُوا ۚ وَإِنْ كُنْتُمْ مَرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِنْكُمْ مِنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ مِنْهُ ۚ مَا يُرِيدُ اللَّهُ لِيَجْعَلَ عَلَيْكُمْ مِنْ حَرَجٍ وَلَٰكِنْ يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ നമസ്കാരത്തിലേക്ക് നില്‍ക്കുന്നവ രാണെങ്കില്‍ അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ മുഖങ്ങളും മുട്ടുള്‍പ്പെടെ നിങ്ങളു ടെ രണ്ട് കൈകളും കഴുകുവിന്‍, നിങ്ങള്‍ നിങ്ങളുടെ തല തടവുകയും ചെയ്യു ക, ഞെരിയാണി ഉള്‍പ്പെടെ നിങ്ങളുടെ കാലുകളും, ഇനി നിങ്ങള്‍ സംയോ ഗത്തിലേര്‍പ്പെട്ടാല്‍ അപ്പോള്‍ കുളിച്ച് ശുദ്ധിയാവുക, ഇനി നിങ്ങളില്‍ ഒരാള്‍ രോഗിയായി അല്ലെങ്കില്‍ യാത്രയിലായി അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം ചെയ്തവരായി വന്നു, അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീ സംസ ര്‍ഗം നടത്തി, എന്നാല്‍ വെള്ളം കണ്ടെത്തിയതുമില്ല, അപ്പോള്‍ ശുദ്ധിയുള്ള മണ്ണ് ഉപയോഗിച്ച് തയമ്മും ചെയ്തു കൊള്ളുക, അപ്പോള്‍ ആ മണ്ണുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക, അല്ലാഹു നിങ്ങളുടെ മേല്‍ ബുദ്ധിമുട്ട് ഉദ്ദേശിക്കുന്നില്ല, എന്നാല്‍ നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കാനും നിങ്ങളുടെ മേല്‍ അവന്‍റെ അനുഗ്രഹം പൂര്‍ത്തീകരിച്ച് തരാനുമാണുദ്ദേശിക്കുന്നത്, നിങ്ങള്‍ നന്ദിയുള്ളവര്‍ ആവുകതന്നെ വേണമെന്നതിനുവേണ്ടി. 

വുളുഅ് എടുക്കുന്ന രീതിയെക്കുറിച്ച് പരാമര്‍ശിക്കുന്ന സൂക്തമാണ് ഇത്. അദ്ദിക് ര്‍ കൊണ്ട് വിശ്വാസികളായിട്ടുള്ള സംഘത്തെയാണ് സൂക്തം അഭിസംബോധനം ചെയ്യുന്നത്. മലമൂത്ര വിസര്‍ജ്ജനം ചെയ്ത് വെള്ളം കിട്ടാത്ത അവസ്ഥയിലും വെള്ളം ഉപയോ ഗിക്കാന്‍ പറ്റാത്തവണ്ണം തണുപ്പ് കാലാവസ്ഥയിലും ഇന്ന് മണ്ണിനുപകരം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാവുന്നതാണ്. മണ്ണുകൊണ്ട് തടവുകവഴി ശരീരാവയവങ്ങള്‍ വൃത്തിവരുത്തുക എന്നതല്ല, മറിച്ച് ആത്മാവ് ശുദ്ധിയുള്ളവരായി എപ്പോഴും അല്ലാ ഹ് എന്ന സ്മരണയില്‍ നിലകൊള്ളുക എന്നാണുദ്ദേശിക്കുന്നത്. 4: 100 ല്‍ പഠിപ്പിച്ച പ്ര കാരം ആത്മാവ് പങ്കെടുക്കാത്ത ഏതൊരു പ്രവൃത്തിയും സ്വീകരിക്കപ്പെടുകയില്ല എന്നുമാത്രമല്ല, ഇത്തരം ഫുജ്ജാറുകള്‍ക്ക് 4: 142-143; 25: 65-66; 107: 4-5 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞപ്രകാരം പിഴയായി നരകക്കുണ്ഠമാണ് ലഭിക്കുക. വിശ്വാസികളുടെ സംഘ മില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി പിന്‍പറ്റേ ണ്ട പ്രാര്‍ത്ഥനാരീതിയും പ്രവര്‍ത്തനരീതിയും 7: 205-206 സൂക്തങ്ങളില്‍ വിശദീകരിച്ചി ട്ടുണ്ട്. 2: 152, 222; 4: 43 വിശദീകരണം നോക്കുക.