يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ
ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ നീതികൊണ്ട് സാക്ഷ്യം വഹിക്കുന്ന വരായി അല്ലാഹുവിനുവേണ്ടി ഉറച്ചുനിലകൊള്ളുന്നവരാകുവീന്, ഒരു ജനത യോടുള്ള വിരോധം നിങ്ങളെ നീതി പാലിക്കാതിരിക്കത്തക്കവണ്ണം ഭ്രാന്തന് മാരാക്കാതിരിക്കട്ടെ, നിങ്ങള്‍ നീതി പാലിക്കുക, അതാണ് സൂക്ഷ്മതയോട് ഏറ്റം അടുത്തിട്ടുള്ളത്, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവീ ന്, നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്തവനാകുന്നു.
'നിങ്ങള്‍ നീതി കൊണ്ട് സാക്ഷ്യം വഹിക്കുന്നവരായി അല്ലാഹുവിനുവേണ്ടി ഉറച്ച് നിലകൊള്ളുന്നവരാകുവീന്' എന്ന് പറഞ്ഞതിന്റെ വിവക്ഷ നിങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സാക്ഷിയായ അദ്ദിക്ര്‍ കൊണ്ട് സാക്ഷ്യം വഹിക്കുന്നവരാകുവീന് എന്നാണ്. 4: 135; 10: 4; 11: 85; 57: 25 തുടങ്ങി 17 സൂക്തങ്ങളില്‍ പറഞ്ഞ ഖിസ്ത്വ് -നീതി- അദ്ദിക്ര്‍ തന്നെയാണ്. 5: 42; 49: 9; 60: 8 എന്നീ സൂക്തങ്ങളും അവസാനിക്കുന്നത്, നിശ്ചയം അല്ലാഹു അദ്ദിക്ര്‍ കൊണ്ട് നീതി കല്പിക്കുന്നവരെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. 2: 177, 234; 4: 78-79; 17: 17 വിശദീകരണം നോക്കുക.