( ഖാഫ് ) 50 : 11

رِزْقًا لِلْعِبَادِ ۖ وَأَحْيَيْنَا بِهِ بَلْدَةً مَيْتًا ۚ كَذَٰلِكَ الْخُرُوجُ

-അടിമകള്‍ക്ക് ഭക്ഷണ വിഭവങ്ങളായിക്കൊണ്ട്, അതുകൊണ്ട് നാം മരിച്ച നാടി നെ ജീവിപ്പിക്കുകയും ചെയ്യുന്നു, അപ്രകാരം തന്നെയാണ് അവരുടെ പുറപ്പെ ടലും.

സൃഷ്ടികള്‍ക്ക് ഭക്ഷണവിഭവങ്ങളായിക്കൊണ്ട് എന്ന് പറയാതെ 'അടിമകള്‍ക്ക് ഭ ക്ഷണ വിഭവങ്ങളായിക്കൊണ്ട്' എന്ന് പറഞ്ഞതിനാല്‍ മറ്റ് ജീവജാലങ്ങളെ തീറ്റിപ്പോറ്റേ ണ്ട ബാധ്യത അല്ലാഹുവിന്‍റെ പ്രതിനിധികളായി നിശ്ചയിച്ച മനുഷ്യരുടേതാണ്. എന്നാ ല്‍ ആ ബാധ്യത ഏറ്റെടുക്കുക വിശ്വാസികള്‍ മാത്രമാണ്. അവര്‍ കായ്കനികളും ധാന്യ ങ്ങളും പഴവര്‍ഗങ്ങളുമെല്ലാം കൃഷിചെയ്യുന്നതും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുന്നതും അവരുടെ സ്വന്തം ആവശ്യങ്ങള്‍ മാത്രം ലക്ഷ്യം വെച്ചുകൊണ്ടായിരിക്കുകയില്ല, മറിച്ച് പ ക്ഷിമൃഗാദികളുടെയും മറ്റ് മനുഷ്യരുടെയും ആവശ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിക്കൊണ്ടായിരിക്കും. 

അവസാനകാലത്ത് നിങ്ങള്‍ കൃഷിയിലേക്ക് മടങ്ങണം എന്ന് നാഥന്‍ അവന്‍റെ പ്ര വാചകനിലൂടെ പഠിപ്പിച്ചതിന് വിരുദ്ധമായി 9: 67-68 ല്‍ പറഞ്ഞ ഫുജ്ജാറുകളായ കപടവിശ്വാസികളും കുഫ്ഫാറുകളും ഭൂമിയുടെ സന്തുലനം നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, മനുഷ്യര്‍ക്കിടയില്‍ ഛിദ്രതയും ഭിന്നതയും അസൂയയും പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള പള്ളിനിര്‍മാണങ്ങളിലും കെട്ടിട നിര്‍മാണങ്ങളിലും മുഴുകിയിരിക്കുകയാണ്. 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് അവരെക്കൊണ്ട് യാ തൊരു ഗുണവുമില്ല എന്ന് മാത്രമല്ല, അവക്കെല്ലാം ദോഷങ്ങള്‍ വരുത്തിവെക്കുന്ന പ്രവര്‍ ത്തനങ്ങളാണ് അവരില്‍ നിന്നുണ്ടാകുന്നത്. അതുകൊണ്ടാണ് അവരെ 8: 22 ലും 25: 34 ലും 98: 6 ലും ആയിരം സമുദായങ്ങളില്‍ വെച്ച് നാഥന്‍റെയടുത്ത് ഏറ്റവും ദുഷ്ടജീവിക ള്‍ എന്നും ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവര്‍ എന്നും കരയിലെ ഏറ്റ വും ദുഷ്ടജീവികളെന്നും വിശേഷിപ്പിച്ചിട്ടുള്ളത്. 2: 177; 30: 25, 41; 36: 40; 41: 38 വിശദീ കരണം നോക്കുക.