( അദ്ദാരിയാത്ത് ) 51 : 16

آخِذِينَ مَا آتَاهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُحْسِنِينَ

-അവരുടെ നാഥന്‍ അവര്‍ക്ക് നല്‍കിയിട്ടുള്ളത് സ്വീകരിച്ചുകൊണ്ട്, നിശ്ചയം അവര്‍ അതിനുമുമ്പ് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവരായിരുന്നു. 

'അതിന് മുമ്പ്' എന്നുപറഞ്ഞതിന്‍റെ വിവക്ഷ ഐഹികലോകത്ത് എന്നാണ്. അ തായത് 59: 18 ന്‍റെ ആശയം ഉള്‍ക്കൊണ്ട വിശ്വാസി ഇവിടെ അവരെ നിയോഗിച്ചിട്ടുള്ളത് നാളേക്കുവേണ്ടി സ്വര്‍ഗം പണിയാനാണ് എന്ന ലക്ഷ്യബോധത്തോടെ അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് ജീവിക്കുന്നവരും ഏറ്റവും നല്ലതായ അദ്ദിക്റില്‍ നി ന്നും അവനെ കണ്ടുകൊണ്ട് ചരിക്കുന്ന മുഹ്സിനീങ്ങളുമാണ്. 16: 128; 48: 5; 49: 2-3 വിശദീകരണം നോക്കുക.