( അദ്ദാരിയാത്ത് ) 51 : 28

فَأَوْجَسَ مِنْهُمْ خِيفَةً ۖ قَالُوا لَا تَخَفْ ۖ وَبَشَّرُوهُ بِغُلَامٍ عَلِيمٍ

അപ്പോള്‍ അവരെപ്പറ്റി അവന് ഉള്ളില്‍ ഭയം തോന്നി; അവര്‍ പറഞ്ഞു: നീ ഭയ പ്പെടേണ്ട, അവന് ജ്ഞാനിയായ ഒരു പുത്രനെക്കൊണ്ട് സന്തോഷവാര്‍ത്ത അ റിയിക്കുകയും ചെയ്തു. 

ഭക്ഷണത്തളികയിലേക്ക് അതിഥികളുടെ കൈകള്‍ നീളാത്തതുകൊണ്ടാണ് ഇബ് റാഹീമിന് അവരെ സംബന്ധിച്ച് ഉള്ളില്‍ ഭയം തോന്നിയത്. അതിഥികള്‍ മലക്കുകളാണെ ന്ന് തിരിച്ചറിയാത്തത് കൊണ്ടാണ് ഇബ്റാഹീം ഭക്ഷണം പാകം ചെയ്ത് കൊണ്ടുവന്ന ത്. 18: 77-78 വിശദീകരണം നോക്കുക.

ജ്ഞാനിയായ പുത്രനെക്കൊണ്ട് ഉദ്ദേശിക്കുന്നത് ഇസ്ഹാഖാണ്. 37: 101 ല്‍ സഹ നശീലനായ പുത്രനെക്കൊണ്ട് ഇബ്റാഹീമിന് സന്തോഷവാര്‍ത്ത അറിയിച്ചു എന്നുപറ ഞ്ഞത് ഇസ്മാഈലിനെക്കുറിച്ചാണ്. ഇബ്റാഹിമിന്‍റെ പത്നി സാറയെ ഇസ്ഹാഖിനെ ക്കൊണ്ടും അദ്ദേഹത്തിന്‍റെ പിറകില്‍ യഅ്ഖൂബിനെക്കൊണ്ടും സന്തോഷവാര്‍ത്ത അറി യിച്ചതായി 11: 71 ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഇബ്റാഹീമിന്‍റെ ആദ്യപുത്രന്‍ ഹാജറയി ലുള്ള-ബലി അര്‍പ്പിക്കാന്‍ കല്‍പിക്കപ്പെട്ട സഹനശീലനായ ഇസ്മാഈലും, രണ്ടാമത്തെ പുത്രന്‍-സാറയിലുള്ള-ജ്ഞാനിയായ ഇസ്ഹാഖുമാണ്. ഇസ്ഹാഖിനെക്കുറിച്ച് ഇബ്റാ ഹീമിനോടെന്നപോലെ സാറയെയും ശുഭവാര്‍ത്ത അറിയിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇസ്ഹാഖിന്‍റെ പുത്രന്‍ യഅ്ഖൂബിനെക്കുറിച്ചും ശുഭവാര്‍ത്ത അറിയിച്ചിട്ടുള്ളതിനാല്‍ ജ്ഞാനം പകര്‍ന്ന് കൊടുക്കേണ്ടവനായ ഇസ്ഹാഖിനെ ബലിയര്‍പ്പിക്കാന്‍ കല്‍ പിക്കപ്പെട്ടിരുന്നില്ല എന്ന് വ്യക്തമാണ്.