( അദ്ദാരിയാത്ത് ) 51 : 51

وَلَا تَجْعَلُوا مَعَ اللَّهِ إِلَٰهًا آخَرَ ۖ إِنِّي لَكُمْ مِنْهُ نَذِيرٌ مُبِينٌ

നിങ്ങള്‍ അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെ സ്ഥാപിക്കുകയുമരുത്, നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് അവനില്‍ നിന്നുള്ള ഒരു വ്യക്തമായ മുന്നറിയി പ്പുകാരന്‍ തന്നെയാകുന്നു. 

'നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് അവനില്‍ നിന്നുള്ള ഒരു വ്യക്തമായ മുന്നറിയിപ്പുകാ രന്‍ തന്നെയാകുന്നു' എന്ന് സൂക്തഭാഗങ്ങളായി തുടര്‍ച്ചയായി വന്നിട്ടുള്ളത് ഈ രണ്ട് സൂക്തങ്ങളില്‍ മാത്രമാണ്. ദൈവമായി വിളിച്ച് പ്രാര്‍ത്ഥിക്കപ്പെടാന്‍ അര്‍ഹന്‍ പ്രപഞ്ചനാഥനായ അല്ലാഹു മാത്രമാണ് എന്നും, അപ്പോള്‍ നിങ്ങള്‍ അവനെ സേവിക്കുവിന്‍ എ ന്നും പഠിപ്പിക്കാനാണ് 313 പ്രവാചകന്മാരെയും അയച്ചിട്ടുള്ളതെന്ന് 21: 24-25 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധി കല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെക്കൂടാതെ അവന്‍റെ സൃഷ്ടികളില്‍ പെട്ട ആരെ വിളിച്ച് പ്രാര്‍ത്ഥിച്ചാലും അവര്‍ പിശാചിനെയല്ലാതെ വിളിക്കുന്നില്ല എന്നും, ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതില്‍ പെട്ട അറബിഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ പിശാച് പാട്ടിലാക്കുമെന്നും 4: 117-118 ല്‍ ഇക്കൂട്ടര്‍ വാ യിച്ചിട്ടുണ്ട്. 9: 31; 28: 87-88; 38: 65; 47: 18-19 വിശദീകരണം നോക്കുക.