( അദ്ദാരിയാത്ത് ) 51 : 8
إِنَّكُمْ لَفِي قَوْلٍ مُخْتَلِفٍ
നിശ്ചയം, നിങ്ങള്‍ വ്യത്യസ്തമായ വാക്കുകളില്‍ തന്നെയാകുന്നു.
ആകാശത്ത് വിവിധ സഞ്ചാരപഥങ്ങളുള്ളതുപോലെ നിങ്ങള്‍ ഏതൊരു കാര്യത്തി ലും വ്യത്യസ്തമായ അഭിപ്രായക്കാരാണ്. ഉറപ്പുനല്‍കുന്ന സത്യമായ അദ്ദിക്ര്‍ ഉപയോഗ പ്പെടുത്തുന്ന അല്ലാഹുവിന്‍റെ സംഘത്തില്‍ പെട്ട ആയിരത്തില്‍ ഒന്നിന് മാത്രമേ എല്ലാ കാര്യങ്ങളിലും ഏകാഭിപ്രായം ഉണ്ടായിരിക്കുകയുള്ളൂ. 5: 55-56; 45: 20; 92: 1-4 വിശദീ കരണം നോക്കുക.