( അത്ത്വൂര്‍ ) 52 : 24

وَيَطُوفُ عَلَيْهِمْ غِلْمَانٌ لَهُمْ كَأَنَّهُمْ لُؤْلُؤٌ مَكْنُونٌ

അവര്‍ക്കുള്ള ബാലന്മാര്‍ അവരുടെ അടുത്ത് ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും, നിശ്ചയം അവര്‍ മൂടിവെക്കപ്പെട്ട മുത്തുകള്‍ പോലെയിരിക്കും.

ഈ ബാലന്‍മാര്‍ സ്വര്‍ഗത്തിലെ സേവകന്മാര്‍ മാത്രമല്ല, മറിച്ച് സ്വര്‍ഗവാസികള്‍ക്ക് കണ്‍കുളിര്‍മ നല്‍കുന്ന കാഴ്ചകളില്‍ പെട്ടതുമാണ്. നീ അവരെക്കണ്ടാല്‍-പിന്നെ നീ അ വരെക്കണ്ടാല്‍ അത് വലിയ അനുഗ്രഹവും വമ്പിച്ച ആധിപത്യവും തന്നെയാണ് എന്ന് 76: 20 ല്‍ പറഞ്ഞിട്ടുള്ളതിനാല്‍ വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്നവരാണ് ഇ ത്തരം ബാലന്മാരെ കാണുക. 56: 10-26 വിശദീകരണം നോക്കുക.