( അത്ത്വൂര്‍ ) 52 : 34

فَلْيَأْتُوا بِحَدِيثٍ مِثْلِهِ إِنْ كَانُوا صَادِقِينَ

അപ്പോള്‍ അവര്‍ ഇതുപോലുള്ള ഒരു വര്‍ത്തമാനം കൊണ്ടുവരട്ടെ-അവര്‍ സ ത്യസന്ധന്മാര്‍ തന്നെയാണെങ്കില്‍!

എഴുത്തും വായനയും അറിയാത്ത നിരക്ഷരനായ മുഹമ്മദ് കെട്ടിച്ചമച്ചുണ്ടാക്കിയ താണ് ഗ്രന്ഥം എന്നാണ് കാഫിറുകള്‍ പറയുന്നതെങ്കില്‍ എഴുത്തും വായനയും അറിയു ന്ന അവരോട് ഇതുപോലുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ വെല്ലുവിളിക്കുകയാണ്. മിഥ്യ കലരാത്തതും നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അ ജയ്യമായ 'അദ്ദിക്ര്‍' സൃഷ്ടികളില്‍ ഒരാളുടെ രചനയാണെന്ന് കപടവിശ്വാസികള്‍ക്ക് വാ ദമുണ്ടെങ്കില്‍ അവരോട് 'അദ്ദിക്ര്‍' പോലുള്ള ഹൃദയത്തിന്‍റെ ഭാഷയിലുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാനാണ് ഇന്ന് വെല്ലുവിളിക്കുന്നത്. അറബിഭാഷയില്‍ വലിയ പണ്ഢിതന്‍മാ രാണെന്ന് നടിക്കുന്നവര്‍ക്കും കര്‍മ്മശാസ്ത്ര പടുക്കള്‍ക്കും വാടക പ്രസംഗകര്‍ക്കും ആ ത്മീയാചാര്യന്‍മാര്‍ക്കും എല്ലാം ഈ വെല്ലുവിളി ഏറ്റെടുത്ത് പരിശ്രമിച്ച് നോക്കാവുന്നതാ ണ്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കുഫ്ഫാറുകള്‍ ജീവിതല ക്ഷ്യം മറന്നവരായതിനാല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോടാണ് 7: 176 ല്‍ അവരെ ഉപമിച്ചിട്ടുള്ളതെങ്കില്‍, ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരും അ ദ്ദിക്റിനെത്തൊട്ട് ബധിരരും അന്ധരും ഊമരുമായ ഇക്കൂട്ടരെ 1000 സമുദായങ്ങളില്‍ പെ ട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 2: 23-24; 42: 52; 63: 2-3 വിശദീകരണം നോക്കുക.