( അന്നജ്മ് ) 53 : 20

وَمَنَاةَ الثَّالِثَةَ الْأُخْرَىٰ

വേറെ മൂന്നാമന്‍ 'മനാത്ത' യെക്കുറിച്ചും.

പ്രവാചകന്‍റെ കാലത്തുള്ള അറബികള്‍ പൂജിച്ചുകൊണ്ടിരുന്ന മൂന്ന് പ്രധാന വിഗ്ര ഹങ്ങളുടെ പേരുകളായിരുന്നു ലാത്തഃ, ഉസ്സഃ, മനാത്തഃ. ഒരുകാലത്ത് ജീവിച്ചിരുന്ന മഹാ ത്മാക്കളായിരുന്നു അവര്‍. അവരുടെ കൂട്ടുകാരന്‍ മുഹമ്മദിനെ ഒരു രാത്രി വിദൂരപള്ളി യായ ഫലസ്തീനിലുള്ള ബൈത്തുല്‍ മുഖദ്ദസിലേക്കും അവിടെനിന്ന് അത്യുന്നതമായ ഫിര്‍ദൗസ് സ്വര്‍ഗത്തിലേക്കും (ജന്നത്തുല്‍ മഅ്വാ)കൊണ്ടുപോയി അവന്‍റെ ദൃഷ്ടാന്ത ങ്ങളില്‍ നിന്ന് ചിലത് കാണിച്ചുകൊടുത്ത ശേഷം അതേ രാത്രിതന്നെ തിരിച്ചുകൊണ്ടു വന്ന, സ്വര്‍ഗത്തില്‍ ഉപവിഷ്ടനായ, എല്ലാം അടക്കിഭരിക്കുന്ന സര്‍വ്വാധിപനും സ്വേഛാ ധിപനുമായ സര്‍വ്വലോകങ്ങളുടേയും ഉടമയായ, ഉപമയും ഉദാഹരണവുമില്ലാത്ത അല്ലാ ഹുവാണോ അതോ അവര്‍ സേവിച്ചുകൊണ്ടിരിക്കുന്ന വിഗ്രഹങ്ങളാണോ അവര്‍ക്ക് യ ഥാര്‍ത്ഥത്തില്‍ സേവിക്കാന്‍ അര്‍ഹമായിട്ടുള്ളത് എന്നാണ് ചോദിക്കുന്നത്. 

ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ത്രികാലജ്ഞാനിയില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതിനാല്‍ അവരെ ചി ന്താശക്തി ഉപയോഗപ്പെടുത്താത്ത, ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാണ് 8: 22 ലും 25: 34 ലും വിശേഷിപ്പിച്ചിട്ടുള്ളത്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ അവര്‍ പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം വഹിച്ച് 15: 44 ല്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുകളിലേക്ക് പോ കാനുള്ളവരാണ്. 9: 31, 67-68; 22: 78; 48: 6 വിശദീകരണം നോക്കുക.