( അന്നജ്മ് ) 53 : 22

تِلْكَ إِذًا قِسْمَةٌ ضِيزَىٰ

എങ്കില്‍ അത് നീതിയല്ലാത്ത ഒരു പങ്കുവെക്കല്‍തന്നെ.

മക്കാമുശ്രിക്കുകള്‍ മലക്കുകളെ അല്ലാഹുവിന്‍റെ പുത്രികളായ ദേവികളായിട്ടാണ് പരിഗണിച്ചിരുന്നത്. ലാത്തഃ, ഉസ്സഃ, മനാത്തഃ തുടങ്ങിയ വിഗ്രഹങ്ങള്‍ പുരുഷന്മാരുടേതാ യിരുന്നുവെങ്കിലും ദേവികളായി ചിത്രീകരിച്ച് സേവിച്ചുകൊണ്ടിരുന്നതും അതിനാലാണ്. 6: 100; 16: 58-59; 43: 17 വിശദീകരണം നോക്കുക.