( അന്നജ്മ് ) 53 : 6
ذُو مِرَّةٍ فَاسْتَوَىٰ
-കാഴ്ചയില്‍ വരുന്ന ഒരുവന്‍! അപ്പോള്‍ അവന്‍ ശരിക്കും നിലകൊണ്ടു.
'കാഴ്ചയില്‍ വരുന്ന ഒരുവന്‍' എന്ന് പറഞ്ഞത് അല്ലാഹുവിനുവേണ്ടി ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ കൊണ്ടുവരുന്ന ജിബ്രീലിനെക്കുറിച്ചാണ്. അപ്പോള്‍ അവന്‍ ശരിക്കും നി ലകൊണ്ടു എന്ന് പറഞ്ഞാല്‍ അറുന്നൂറ് ചിറകുകളോടുകൂടിയ ജിബ്രീല്‍ സാക്ഷാല്‍ രൂ പത്തില്‍ പ്രവാചകന്‍റെ മുമ്പില്‍ ആദ്യമായി ഹിറാഗുഹയില്‍ പ്രത്യക്ഷപ്പെട്ടു എന്നാണ്. 35: 1 വിശദീകരണം നോക്കുക.