( ഖമര്‍ ) 54 : 24

فَقَالُوا أَبَشَرًا مِنَّا وَاحِدًا نَتَّبِعُهُ إِنَّا إِذًا لَفِي ضَلَالٍ وَسُعُرٍ

അപ്പോള്‍ അവര്‍ ചോദിച്ചു: നമ്മില്‍ പെട്ട ഒരു മനുഷ്യനെ നാം പിന്‍പറ്റുകയോ, എങ്കില്‍ നിശ്ചയം നാം വഴികേടിലും ബുദ്ധിഭ്രംശത്തിലും തന്നെയായിരിക്കും.

സമൂദ് ജനതയിലേക്ക് പ്രവാചകനായി നിയോഗിക്കപ്പെട്ട സ്വാലിഹ് കഴിഞ്ഞുപോ യ നശിപ്പിക്കപ്പെട്ട ജനതകളുടെ സംഭവചരിത്രങ്ങള്‍ ഉദ്ധരിച്ച് അവര്‍ തുടരുന്ന ജീവിത രീതികളുടെ പരിണിതിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. അപ്പോള്‍ 'ബുദ്ധിഭ്രം ശം സംഭവിച്ച വഴികേടിലായ ഒരുവനെ നാം പിന്‍പറ്റുകയാണെങ്കില്‍ നാമും ബുദ്ധിഭ്രം ശ ത്തിലും വഴികേടിലുമാകും' എന്നാണ് അവരിലെ പ്രമാണിമാര്‍ സാധാരണക്കാരോട് പറഞ്ഞത്.