( ഖമര്‍ ) 54 : 51
وَلَقَدْ أَهْلَكْنَا أَشْيَاعَكُمْ فَهَلْ مِنْ مُدَّكِرٍ
നിശ്ചയം, നിങ്ങളെപ്പോലെയുള്ള വിഭാഗങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്, അപ്പോള്‍ പാഠം പഠിക്കാന്‍ തയ്യാറുള്ളവരായി ആരെങ്കിലുമുണ്ടോ?
അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെച്ച് എല്ലാവരും തെമ്മാടികളും അക്രമിക ളുമാകുമ്പോഴാണ് നശിപ്പിക്കപ്പെടുക എന്ന് 46: 35 ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അദ്ദിക്ര്‍ മൂ ടിവെച്ച് അക്രമികളും തെമ്മാടികളുമായി മാറിയിട്ടുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളോട് ചോദിക്കുകയാണ്: നിങ്ങളുടെ ഇതേ ജീവിതരീതി പിന്‍പറ്റിക്കൊണ്ടി രുന്ന മുമ്പുള്ള ജനതകളെ നാം നശിപ്പിച്ചിട്ടുണ്ട്, അപ്പോള്‍ അതില്‍ നിന്ന് പാഠം ഉള്‍ ക്കൊണ്ട് നിങ്ങള്‍ നിങ്ങളുടെ ജീവിതരീതി നന്നാക്കിത്തീര്‍ക്കാന്‍ തയ്യാറാവുന്നില്ലേ? 34: 19-20; 35: 41-42; 50: 30; 54: 17 വിശദീകരണം നോക്കുക.