( അര്‍റഹ്മാന്‍ ) 55 : 29

يَسْأَلُهُ مَنْ فِي السَّمَاوَاتِ وَالْأَرْضِ ۚ كُلَّ يَوْمٍ هُوَ فِي شَأْنٍ

ആകാശങ്ങളിലും ഭൂമിയിലുമുള്ളവരൊക്കെയും അവനോട് ചോദിച്ചുകൊണ്ടിരി ക്കുന്നു, അവനാകട്ടെ ഓരോ ദിവസവും പുതിയ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കു കയാണ്.

ഈ സൂക്തം അവന്‍റെ അജയ്യതയും അഭിജ്ഞതയും വിളിച്ചറിയിക്കുന്നതാണ്. ആ കാശങ്ങളിലും ഭൂമിയിലുമുള്ളവര്‍ എല്ലാവരും തന്നെ ഓരോ നിമിഷവും ഓരോ കാര്യം ചോദിച്ചുകൊണ്ടിരിക്കുന്നത് വീക്ഷിച്ചുകൊണ്ടിരിക്കെത്തന്നെ ത്രികാലജ്ഞാനിയായ അ ല്ലാഹു പുതിയ പുതിയ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 51: 47 ല്‍ അവന്‍ പ്രപഞ്ച ത്തെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞിട്ടുണ്ട്. എല്ലാകാര്യങ്ങളും നാഥന്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അവനിലേക്ക് എത്തിപ്പെടാനുള്ള ടിക്കറ്റായ അ ദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്ത, ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ അവരുടെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി ആത്മാവിനെ ശുദ്ധീകരിക്കാത്തതിനാല്‍ അവരുടെ ആവശ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയോ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവനി ലേക്ക് ഉയര്‍ത്തപ്പെടുകയോ ഇല്ല. 7: 40; 35: 10-11; 42: 11-12 വിശദീകരണം നോക്കുക.