( അര്‍റഹ്മാന്‍ ) 55 : 31

سَنَفْرُغُ لَكُمْ أَيُّهَ الثَّقَلَانِ

ഓ, ഭൂമിയുടെ രണ്ട് ഭാരങ്ങളേ, നിങ്ങള്‍ക്കുവേണ്ടി നാം ഒന്ന് ഒഴിഞ്ഞിരിക്കു കതന്നെ ചെയ്യും.

ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യനെയാണ് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനാവശ്യമായ ത്രാസും അമാനത്തുമായ അദ്ദിക്ര്‍ പഠിപ്പിച്ചിട്ടുള്ളത്. അദ്ദിക് റിനോട് മടുപ്പ് ഉളവാക്കുമ്പോഴാണ് 43: 36-39 ല്‍ വിവരിച്ച പ്രകാരം അവനെ ഒരു ജിന്നുകൂട്ടുകാരനെ ഏല്‍പ്പിച്ചുകൊടുക്കുക. അവര്‍ അവനെ സന്മാര്‍ഗമായ അദ്ദിക്റില്‍ നിന്ന് ത ടയുന്നതാണ്. എന്നാല്‍ അവര്‍ കണക്കുകൂട്ടും, അവര്‍ സന്മാര്‍ഗസ്ഥരാണെന്ന്. നാഥന്‍റെ പ്രാതിനിധ്യം വഹിച്ചുകൊണ്ട് മനുഷ്യരുടെ ഐക്യം സ്ഥാപിക്കുന്നതിന് വേണ്ടിയും ഭൂമിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തി ആയിരം സമുദായങ്ങളില്‍ പെട്ട ജീവിക ള്‍ക്ക് നാഥനെ ആത്മാവുകൊണ്ട് കീര്‍ത്തനം ചെയ്യുന്നതിനും നമസ്കരിക്കുന്നതിനും അവസരം ഒരുക്കുക എന്നതാണ് മനുഷ്യന്‍റെ ബാധ്യത. എന്നാല്‍ ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകളായ കപടവിശ്വാസികളും മുശ്രിക്കുകളും ഗ്രന്ഥത്തിന്‍റെ പേരുപോലും ലോകരോട് പറയാതെ പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരാണ്. അതുകൊണ്ടാണ് അവരെ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷിച്ച ജീവികള്‍ എന്ന് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഇക്കൂട്ടര്‍ക്ക് തന്നെയാണ് നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുള്ളത്. 6: 130; 33: 72-73; 48: 6 വിശദീകരണം നോക്കുക.