( അര്‍റഹ്മാന്‍ ) 55 : 33

يَا مَعْشَرَ الْجِنِّ وَالْإِنْسِ إِنِ اسْتَطَعْتُمْ أَنْ تَنْفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانْفُذُوا ۚ لَا تَنْفُذُونَ إِلَّا بِسُلْطَانٍ

ഓ ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ! നിങ്ങള്‍ക്ക് ആകാശങ്ങളു ടെയും ഭൂമിയുടെയും അതിരുകള്‍ ഭേദിച്ച് കടന്നുപോകാന്‍ സാധിക്കുമെങ്കി ല്‍ നിങ്ങള്‍ കടന്നുപോവുക. പ്രമാണം കൊണ്ടല്ലാതെ നിങ്ങള്‍ കടന്നുപോകു ന്നവരാവുകയില്ല.

പ്രമാണമായ, ടിക്കറ്റായ, തെളിവായ അദ്ദിക്ര്‍ കൂടാതെ ഒരു മനുഷ്യനോ ജിന്നിനോ വേണ്ടി ആകാശങ്ങളുടെ വാതിലുകള്‍ തുറക്കപ്പെടുകയോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശി പ്പിക്കപ്പെടുകയോ ഇല്ല എന്നാണ് സൂക്തം പറയുന്നത്. 7: 40; 17: 80; 37: 156-157 വിശദീകര ണം നോക്കുക.