( അര്‍റഹ്മാന്‍ ) 55 : 39
فَيَوْمَئِذٍ لَا يُسْأَلُ عَنْ ذَنْبِهِ إِنْسٌ وَلَا جَانٌّ
അപ്പോള്‍ അന്നേദിനം, ഒരു മനുഷ്യനോ ഒരു ജിന്നോ തന്‍റെ പാപത്തെത്തൊ ട്ട് ചോദിക്കപ്പെടുകയില്ല.
പാപത്തെത്തൊട്ട് ചോദിക്കപ്പെടുകയില്ല എന്നുപറഞ്ഞാല്‍ അല്ലാഹു അവരെ വിചാ രണ ചെയ്യുകയോ കുറ്റങ്ങള്‍ തിരുത്താന്‍ അവസരം നല്‍കുകയോ ഇല്ല എന്നാണ്. മറിച്ച് അവരുടെത്തന്നെ തൊലികളും കേള്‍വികളും കാഴ്ചകളും കൈകാലുകളും അവര്‍ക്കെ തിരെ സാക്ഷ്യം വഹിക്കുന്നതാണ്. അതിനുപുറമേ അവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖ പ്രകാശിക്കുന്ന ഗ്രന്ഥമായി അവര്‍ക്ക് നല്‍കപ്പെടുകയും അത് വായിച്ച് അവ രുടെ വിചാരണ അവര്‍ തന്നെ സ്വയം നടത്തുകയുമാണ് ചെയ്യുക. അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകളുടെയും നാഥന്‍റെയും ഇടയില്‍ കാണാത്ത ഒരു മറ ഇടപ്പെടുമെ ന്ന് 83: 15 ല്‍ പറഞ്ഞിട്ടുണ്ട്. 36: 65; 45: 28-31; 50: 27-30; 69: 25-37 വിശദീകരണം നോക്കുക.