( അര്‍റഹ്മാന്‍ ) 55 : 41

يُعْرَفُ الْمُجْرِمُونَ بِسِيمَاهُمْ فَيُؤْخَذُ بِالنَّوَاصِي وَالْأَقْدَامِ

ഭ്രാന്തന്മാര്‍ അവരുടെ ലക്ഷണങ്ങള്‍ കൊണ്ട് തിരിച്ചറിയപ്പെടുന്നതാണ്, അങ്ങ നെ അവരുടെ ഉച്ചിയിലും പാദങ്ങളിലും പിടിച്ച് വലിച്ചിഴക്കപ്പെടുന്നതാണ്. 

അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ചിന്താശക്തി ഉപയോഗപ്പെടുത്താതെ അതിനെ മൂടിവെച്ച് ജീവിതലക്ഷ്യം നഷ്ടപ്പെടുത്തിയവരും അതിനെ തള്ളിപ്പറഞ്ഞ് പ്രജ്ഞയറ്റവരായി ജീവിക്കുന്നവരുമായ ഫുജ്ജാറുകള്‍ തന്നെയാണ് ഭ്രാന്തന്മാര്‍. അവരെ 'റഖീബ്, അത്തീദ്' എന്നീ മലക്കുകളാണ് ഉച്ചിയിലും പാദത്തിലും പിടിച്ച് നരകത്തിലേക്ക് എറിയുന്നത്. ഇന്ന് ഇത ര ജനവിഭാഗങ്ങളുമായി ഇടകലര്‍ന്ന് ജീവിക്കുന്ന 8: 22; 98: 6 സൂക്തങ്ങളില്‍ പറഞ്ഞ ദു ഷ്ടജീവികളായ അവര്‍ ഈസാ രണ്ടാമത് വരുമ്പോഴേക്ക് വേര്‍തിരിക്കപ്പെടുകയും ഈ സായുടെ വരവോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്ക പ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പ്പന നടപ്പിലാകുന്ന തുമാണ്. 36: 59-64; 45: 31-35; 48: 24-25 വിശദീകരണം നോക്കുക.