( അല്‍ വാഖിഅഃ ) 56 : 40

وَثُلَّةٌ مِنَ الْآخِرِينَ

-അന്ത്യകാലക്കാരില്‍നിന്ന് ഒരുവിഭാഗവുമായിരിക്കും അവര്‍.

സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്നവര്‍ 'ആദ്യകാലക്കാരില്‍ നിന്ന് ഒരു വിഭാഗവും അ ന്ത്യകാലക്കാരില്‍ നിന്ന് വളരെക്കുറച്ചു'മാണെങ്കില്‍ വിചാരണക്കുശേഷം സ്വര്‍ഗത്തില്‍ പോകുന്ന വലതുപക്ഷക്കാര്‍ 'ആദ്യകാലക്കാരില്‍ നിന്ന് ഒരുവിഭാഗവും അന്ത്യകാലക്കാ രില്‍ നിന്ന് ഒരു വിഭാഗവുമുണ്ടായിരിക്കും'. 

തങ്ങളുടെ കര്‍മരേഖ വലതുകൈയില്‍ നല്‍കപ്പെടുകയും വിചാരണക്ക് ശേഷം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. ഇവര്‍ ആദ്യകാലക്കാരില്‍ നിന്നും (ആദം മുതല്‍ പ്രവാചകന്‍ മുഹമ്മദ് വരെയുള്ളവര്‍) ഒരു വിഭാഗവും അവസാനകാലക്കാരില്‍ നിന്ന് (പ്രവാചകന്‍ മുഹമ്മദിന്‍റെ കാലഘട്ടം മുതല്‍ അന്ത്യനാള്‍ വരെയുള്ളവര്‍) ഒരു വിഭാഗവുമാണ്. 2: 62 ല്‍ വിവരിച്ച പ്രകാരം ഇന്ന് പ്രവാചകന്‍റെ സ മുദായത്തില്‍ പെട്ട പുരുഷനാകട്ടെ സ്ത്രീയാകട്ടെ, ഏതൊരാള്‍ക്കും അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി പ്രപഞ്ചനാഥനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടുമുള്ള വിശ്വാസം രൂപപ്പെടുത്തുകയും നാഥന്‍റെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ഗുണപ്രദമായ രീ തിയില്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയുമാണെങ്കില്‍ അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ ക്ക് ദുഖിക്കാനോ ഇടവരികയില്ല. എന്നാല്‍ പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള ഏതൊരാള്‍ക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ അവര്‍ 39: 33 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുകതന്നെ വേണം.