( അല്‍ വാഖിഅഃ ) 56 : 81

أَفَبِهَٰذَا الْحَدِيثِ أَنْتُمْ مُدْهِنُونَ

അപ്പോള്‍ നിങ്ങള്‍ ഈ വര്‍ത്തമാനത്തെ ലാഘവത്തോടെ ഉപയോഗപ്പെടുത്തു ന്നവരാവുകയാണോ?

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തും, എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെ ത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനും, മാനസികവും ശാരീരികവുമായ എല്ലാ രോഗങ്ങള്‍ക്കും ശമനവും കാരുണ്യവും, ശുപാര്‍ശ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നതും, വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രവുമായ അദ്ദിക്റിനെ ഗൗരവത്തോടെ ഉപയോഗപ്പെടുത്താതെ അതിന്‍റെ ശരീരമായ അറബി ഖുര്‍ആന്‍ മാത്രം എടുത്തുകൊണ്ട് അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാരും പ്രവാചകന്‍റെ അനുയായികളുമാണെ ന്ന് പുറംപൂച്ച് നടിക്കുന്ന ഫുജ്ജാറുകളോട് മാത്രമാണ് ഇന്ന് ഈ ചോദ്യം. അതിനെ പു റമേ പുരട്ടി കഴുകിക്കളയുന്ന എണ്ണയെന്നോണം ലാഘവത്തോടെ ഉപയോഗിക്കുന്ന അവര്‍ അവരുടെ സമ്മേളന സദസ്സുകളിലും മറ്റും മേമ്പൊടിയായി അറബി ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരും എന്നാല്‍ പ്രസ്തുത സദസ്സില്‍ തന്നെ അതിന്‍റെ ആശയത്തിന് വിരുദ്ധമായ സംസാരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുന്നവരും അതിന് സാക്ഷികളാ കുന്നവരുമാണ്. അങ്ങനെ അവര്‍ വായിച്ച, കേട്ട, കണ്ട സൂക്തങ്ങള്‍ വിധിദിവസം അവ ര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേ ക്ക് തള്ളിവിടുന്നതാണ്. നിഷ്പക്ഷവാനായ നാഥനെയോ പിശാചിനെയോ മാതാപിതാ ക്കളെയോ ആരേയും പഴിചാരി രക്ഷപ്പെടാന്‍ സാധിക്കുകയില്ല എന്ന് അറബി ഖുര്‍ആനി ല്‍ വായിച്ചിട്ടുള്ളവരാണ് അവര്‍. 25: 29-30; 38: 86; 39: 23 വിശദീകരണം നോക്കുക.