( അല്‍ ഹദീദ് ) 57 : 27

ثُمَّ قَفَّيْنَا عَلَىٰ آثَارِهِمْ بِرُسُلِنَا وَقَفَّيْنَا بِعِيسَى ابْنِ مَرْيَمَ وَآتَيْنَاهُ الْإِنْجِيلَ وَجَعَلْنَا فِي قُلُوبِ الَّذِينَ اتَّبَعُوهُ رَأْفَةً وَرَحْمَةً وَرَهْبَانِيَّةً ابْتَدَعُوهَا مَا كَتَبْنَاهَا عَلَيْهِمْ إِلَّا ابْتِغَاءَ رِضْوَانِ اللَّهِ فَمَا رَعَوْهَا حَقَّ رِعَايَتِهَا ۖ فَآتَيْنَا الَّذِينَ آمَنُوا مِنْهُمْ أَجْرَهُمْ ۖ وَكَثِيرٌ مِنْهُمْ فَاسِقُونَ

പിന്നീട് അവരുടെ കാല്‍പ്പാടുകളിലായി നാം തുടരെത്തുടരെ നമ്മുടെ പ്രവാച കന്മാരെ അയച്ചുകൊണ്ടിരുന്നു, മര്‍യമിന്‍റെ പുത്രന്‍ ഈസായേയും നാം അ വര്‍ക്ക് പിന്‍തുടര്‍ന്ന് അയച്ചു, അവന് നാം ഇഞ്ചീല്‍ നല്‍കുകയും ചെയ്തു, അവനെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ കൃപയും കാരുണ്യവും നാം പ്രദാ നം ചെയ്യുകയും ചെയ്തു; ബ്രഹ്മചര്യയോ, അത് അല്ലാഹുവിന്‍റെ തൃപ്തി അ ന്വേഷിച്ചുകൊണ്ട് അവര്‍ സ്വയം ആരംഭിച്ചതല്ലാതെ നാം അവരുടെമേല്‍ അത് രേഖപ്പെടുത്തി വെച്ചിട്ടുള്ളതല്ല, അങ്ങനെ അവര്‍ അതിനെ പാലിക്കേണ്ട വി ധം പാലിച്ചതുമില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിന്ന് വിശ്വാസികളായ വര്‍ക്ക് നാം അവരുടെ പ്രതിഫലം നല്‍കി, അവരില്‍ അധികപേരും തെമ്മാടി കള്‍ തന്നെയുമാകുന്നു.

നൂഹിന്‍റെയും ഇബ്റാഹീമിന്‍റെയും പിന്നാലെ അവരുടെ സന്തതികളില്‍ പ്രവാചകന്മാരെ തുടരെത്തുടരെ അയച്ച കാര്യമാണ് പറയുന്നത്. അങ്ങനെ അവസാനം ഈസായെ ഇസ്റാഈല്‍ സന്തതികളിലേക്ക് പ്രവാചകനായി അയക്കുകയുണ്ടായി. ബ്രഹ്മചര്യം ഈസാ അവരോട് ഉപദേശിച്ചിട്ടുള്ളതോ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതോ അല്ല. ഈസായും മാതാവും വിവാഹം കഴിക്കാത്തവരായതിനാല്‍ ആ മാര്‍ഗം പി ന്തുടര്‍ന്നാല്‍ അല്ലാഹുവിന്‍റെ തൃപ്തി ലഭിക്കുമെന്ന് ഊഹത്തിന്‍റെയും നിഗമനത്തിന്‍റെ യും അടിസ്ഥാനത്തില്‍ മെനഞ്ഞെടുത്ത് പുതുതായി ദീനില്‍ കടത്തിക്കൂട്ടിയതാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് അത് പാലിക്കേണ്ട വിധം അവര്‍ പാലിച്ചതുമില്ല. അവിഹിതമാര്‍ഗങ്ങളിലൂടെ വികാരം ശമിപ്പിക്കുന്നതിനു ള്ള മാര്‍ഗങ്ങളില്‍ സ്വന്തത്തെ വഞ്ചിച്ചുകൊണ്ട് അവര്‍ ഏര്‍പെട്ടുതുടങ്ങി. അങ്ങനെ ഗ്രന്ഥത്തിന്‍റെ ആശയത്തില്‍ നിന്ന് വ്യതിചലിച്ച് അവരില്‍ അധികപേരും തെമ്മാടികളായപ്പോഴാണ് അല്ലാഹു അന്ത്യപ്രവാചകനായി മുഹമ്മദിനെ നിയോഗിക്കുന്നത്.

വിശ്വാസികളുടെ സംഘമില്ലാത്ത അവസാനകാലമായ ഇന്ന് എഴുത്തും വായന യും അറിയാത്ത വിശ്വാസിയോട് കാട്ടില്‍ പോയി മരത്തിന്‍റെ മൂട് കടിച്ചുപിടിച്ചുകൊ ണ്ട് മരണം വരെ നിലകൊള്ളാനാണ് ഹുദൈഫത്തുല്‍ യമാനിയുടെ ചോദ്യത്തിന് മറു പടി നല്‍കിക്കൊണ്ട് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. എ ഴുത്തും വായനയും അറിയുന്നവരോട് അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ചിരി ക്കാനുമാണ് പ്രവാചകന്‍റെ വിടവാങ്ങല്‍ ഹജ്ജില്‍ വെച്ചുതന്നെ പ്രപഞ്ചനാഥന്‍ പ്രവാ ചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. അദ്ദിക്റിന്‍റെ മാര്‍ഗത്തിലുള്ള ദാമ്പത്യജീവിതം അസാധ്യമായ അവസാനകാലത്ത് സന്യാസജീവിതമാണ് വിശ്വാസികളായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കല്‍പ്പിച്ചിട്ടുള്ളത്. കന്യകയായ മര്‍യമിനെയും ഫിര്‍ഔനിന്‍റെ സ്ത്രീ ആസ്യയെയുമാണ് 66: 11-12 ല്‍ വിശ്വാസികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മാതൃകയായി എ ടുത്തുദ്ധരിച്ചിട്ടുള്ളത്. 43: 60 ല്‍, നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയില്‍ നിങ്ങളുടെ പി ന്‍ഗാമികളായിത്തീരുന്ന മലക്കുകളെ നിങ്ങളില്‍ നിന്നുതന്നെ ഉണ്ടാക്കുമായിരുന്നു എ ന്ന് പറഞ്ഞതില്‍ നിന്നും മനസ്സിലാകുന്നതും അതുതന്നെയാണ്. ഇന്ന് ഹിമാലയങ്ങളി ലും വനാന്തരങ്ങളിലുമെല്ലാം സന്യാസജീവിതം നയിക്കുന്ന വിശ്വാസികള്‍ ഉള്ളതുകൊ ണ്ടാണ് പ്രപഞ്ചം നിലകൊള്ളുന്നത്.

 പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തും, 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥവും, 3: 58 ല്‍ പറഞ്ഞ തത്വനിര്‍ഭര ഗ്ര ന്ഥവും, 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണ വുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അല്ലാഹുവിനെ സഹായിക്കു ന്നവരാണ് ഇന്ന് വിശ്വാസികള്‍. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മാലിന്യ മാണെന്ന് 9: 28 ലും, അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ധിപ്പിക്കുകയില്ല എന്ന് 9: 95, 125 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വിശ്വാസി പ്രവാചകന്‍റെ സമുദായത്തി ല്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് അദ്ദിക്ര്‍ എത്തിച്ചുകൊടുത്ത് 6: 89-90 സൂക്തങ്ങളെ സത്യപ്പെടുത്തി നിഷ്പക്ഷവാനായ നാഥനെ സഹായിക്കേണ്ടതാണ്. അത് ലഭിച്ചവര്‍ 16: 44 ല്‍ പറഞ്ഞ പ്രകാരം അതിനെക്കുറിച്ച് മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുകയും അതുവഴി അന്തിക്രിസ്തുവിന്‍റെ വരവ് നീട്ടാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതാണ്. ലോകത്ത് എ ല്ലായിടത്തും രക്തം ചിന്തുകയും നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന തീവ്രവാദികളോട് നിങ്ങളുടെ പിരടികളില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ നിങ്ങളുടെ ഓരോ ചലനവും രേഖപ്പെടുത്തിവെക്കുന്നുണ്ടെന്നും വിധിദിവസം അത് വായിച്ച് സ്വയം വിചാരണ നടത്തേണ്ടിവരുമെന്നും ഉണര്‍ത്തുകയും നിനക്ക് മരണത്തോടുകൂടി നരകക്കു ണ്ഠമാണ് എന്നതിനാല്‍ നിന്‍റെ സ്വര്‍ഗമായ ഈ ഐഹിക ലോകത്തെ നീതന്നെ നശി പ്പിക്കാന്‍ ധൃതികൂട്ടരുത്, അല്ലാഹുവിന്‍റെ ഇതര സൃഷ്ടികള്‍ക്ക് അവനെ വാഴ്ത്തിക്കൊ ണ്ടിരിക്കാന്‍ കഴിയും വിധം പ്രപഞ്ചത്തെ നശിപ്പിക്കാതിരിക്കുക എന്നിങ്ങനെ മനസ്സില്‍ തറക്കുന്ന വിധം താക്കീത് നല്‍കുകയുമാണ് വേണ്ടത്. 5: 49; 33: 60-61; 56: 79-82 വിശദീ കരണം നോക്കുക.