( അല്‍ മുംതഹനഃ ) 60 : 7

عَسَى اللَّهُ أَنْ يَجْعَلَ بَيْنَكُمْ وَبَيْنَ الَّذِينَ عَادَيْتُمْ مِنْهُمْ مَوَدَّةً ۚ وَاللَّهُ قَدِيرٌ ۚ وَاللَّهُ غَفُورٌ رَحِيمٌ

നിങ്ങള്‍ക്കും അവരില്‍ നിന്നുള്ള നിങ്ങള്‍ ശത്രുത പുലര്‍ത്തുന്നവര്‍ക്കും ഇട യില്‍ അല്ലാഹു സ്നേഹബന്ധം ഉണ്ടാക്കിയേക്കാം, അല്ലാഹു അതിനൊക്കെ കഴിവുള്ളവനാണ്, അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനുമാണ്.

എല്ലാവരുടെയും കടിഞ്ഞാണ്‍ ആരുടെ ഹസ്തത്തിലാണോ, ആ അല്ലാഹു വിശ്വാ സികള്‍ക്കും അദ്ദിക്റിനോട് വിരോധം വെക്കുന്നതിന്‍റെ പേരില്‍ അവര്‍ ശത്രുതാമനോഭാ വത്തോടെ വര്‍ത്തിക്കുന്നവര്‍ക്കുമിടയില്‍ സ്നേഹബന്ധം ഉണ്ടാക്കാന്‍ കഴിവുള്ളവനാണ്. ഇക്കാര്യം മനസ്സിലാക്കിയ വിശ്വാസികള്‍ ഏറ്റവും നല്ലതുകൊണ്ട് തിന്മ തടയുന്നതിന്‍റെ ഭാഗമായി അദ്ദിക്ര്‍ അവര്‍ക്ക് എത്തിച്ചുകൊടുക്കുകയും അവരെ അത് ഉപയോഗപ്പെടുത്തുന്നവരാക്കാന്‍ വേണ്ടി അല്ലാഹുവിനോട് എപ്പോഴും പ്രാര്‍ത്ഥിക്കുകയുമാണ് വേണ്ടത്. 8: 62-64; 11: 55-56; 64: 14-15 വിശദീകരണം നോക്കുക.