( മുനാഫിഖൂന്‍ ) 63 : 7

هُمُ الَّذِينَ يَقُولُونَ لَا تُنْفِقُوا عَلَىٰ مَنْ عِنْدَ رَسُولِ اللَّهِ حَتَّىٰ يَنْفَضُّوا ۗ وَلِلَّهِ خَزَائِنُ السَّمَاوَاتِ وَالْأَرْضِ وَلَٰكِنَّ الْمُنَافِقِينَ لَا يَفْقَهُونَ

അല്ലാഹുവിന്‍റെ പ്രവാചകന്‍റെ അടുക്കലുള്ളവര്‍ക്ക് വേണ്ടി അവര്‍ അവിടെ നി ന്ന് പിരിഞ്ഞുപോകുന്നതുവരെ നിങ്ങള്‍ ഒന്നും ചെലവുചെയ്യരുത് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നവര്‍ തന്നെയാണ് അവര്‍, അല്ലാഹുവിനാകുന്നു ആകാശങ്ങളി ലെയും ഭൂമിയിലെയും ഖജനാവുകള്‍, എന്നാല്‍ നിശ്ചയം കപടവിശ്വാസിക ള്‍ ലക്ഷ്യബോധം ഗ്രഹിക്കാത്തവരാകുന്നു.

43: 32-35 ല്‍ വിവരിച്ചതുപോലെ അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരി ക്കാത്ത കപടവിശ്വാസികള്‍ക്കാണ് നൈമിഷികമായ ഐഹികജീവിത വിഭവങ്ങള്‍ താരതമ്യേന കൂടുതല്‍ നല്‍കിയിട്ടുള്ളത്. ഇത്തരം കപടവിശ്വാസികള്‍ പ്രവാചകന്‍റെ കൂടെ യുള്ള സാമ്പത്തികശേഷി കുറഞ്ഞ വിശ്വാസികള്‍ക്ക് അവര്‍ പ്രവാചകനുമായുള്ള ബന്ധം വിഛേദിക്കുന്നതുവരെ സാമ്പത്തിക സഹായങ്ങളൊന്നും നല്‍കരുത് എന്നാണ് തീരുമാ നിച്ചിരുന്നത്. അദ്ദിക്ര്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി സര്‍വ്വ കഴിവുകളും ഉപയോഗപ്പെ ടുത്തലാണ് ഇന്ന് അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള ജിഹാദ് എന്ന് മനസ്സിലാക്കിയ വി ശ്വാസികള്‍ അതിനുവേണ്ടി പാടുപെടുകയാണ് ചെയ്യുന്നതെങ്കില്‍ അതിന് സാമ്പത്തിക സഹായമൊന്നും നല്‍കാതെ വിമര്‍ശന സ്വരത്തില്‍ ഇതിനെല്ലാം പണം ലഭിക്കുന്നത് എ വിടെനിന്നാണ് എന്ന് ചോദിക്കുകയാണ് ആത്മാവില്ലാത്തവരും ജീവിതലക്ഷ്യം നഷ്ട പ്പെട്ടവരുമായ കപടവിശ്വാസികള്‍ ഇന്ന് ചെയ്യുക. സാമ്പത്തിക സഹായം നല്‍കപ്പെടാന്‍ അര്‍ഹരായിട്ടുള്ളവരും മുമ്പ് അവരുടെ ആശ്രിതരായി വര്‍ത്തിച്ചിരുന്നവരുമായ ചിലര്‍ ക്ക് അവര്‍ മുമ്പ് എന്തെങ്കിലും ചെറിയ സഹായങ്ങള്‍ ചെയ്തിട്ടുണ്ടായിരുന്നെങ്കില്‍ തന്നെയും അത്തരക്കാര്‍ അദ്ദിക്റിന്‍റെ മാര്‍ഗത്തിലേക്ക് വരികയാണെങ്കില്‍ അതിന്‍റെ പേരി ല്‍ സഹായങ്ങള്‍ നിര്‍ത്തിവെക്കുകയാണ് ചെയ്യുക. 9: 53-55; 53: 34-35; 57: 23-24 വിശദീകര ണം നോക്കുക.